സ്ഥാനാര്‍ത്ഥിയാവാതിരിക്കാനോ സുരേഷ് ഗോപിയുടെ സിനിമാ തിരക്ക്?; ജോഷി ചിത്രം പാപ്പന്റെ തിരക്കുകളുമായി കാഞ്ഞിരപ്പള്ളിയില്‍ ഒതുങ്ങിക്കൂടി ബിജെപിയുടെ സ്റ്റാര്‍; ഏറെ വ്യക്തി ബന്ധമുള്ള പത്മജാ വേണുഗോപാലുമായുള്ള പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ച തിരക്കെന്നും അഭ്യൂഹങ്ങള്‍; ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്കില്‍ സിനിമ എന്ന നിലപാടിലേക്കോ താരം?

സ്ഥാനാര്‍ത്ഥിയാവാതിരിക്കാനോ സുരേഷ് ഗോപിയുടെ സിനിമാ തിരക്ക്?; ജോഷി ചിത്രം പാപ്പന്റെ തിരക്കുകളുമായി കാഞ്ഞിരപ്പള്ളിയില്‍ ഒതുങ്ങിക്കൂടി ബിജെപിയുടെ സ്റ്റാര്‍; ഏറെ വ്യക്തി ബന്ധമുള്ള പത്മജാ വേണുഗോപാലുമായുള്ള പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ച തിരക്കെന്നും അഭ്യൂഹങ്ങള്‍; ഒന്നുകില്‍ രാഷ്ട്രീയം അല്ലെങ്കില്‍ സിനിമ എന്ന നിലപാടിലേക്കോ താരം?

Spread the love

സ്വന്തം ലേഖകന്‍

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് കൊടിയേറിയിട്ടും ജോഷി ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളുമായി കളം വിട്ട് നില്‍ക്കുകയാണ് ബിജെപിയുടെ സ്റ്റാര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സുരേഷ് ഗോപിക്ക് വിജയ സാധ്യത കൂടുതലാണ്. അതിനാല്‍ നേതൃത്വം വിടാതെ പിന്തുടരുന്നുണ്ട്. തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് താല്‍പ്പര്യമില്ല. കെ കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാലാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഏറെ വ്യക്തിബന്ധമുള്ള പത്മജയുമായി പോരാട്ടം ഒഴിവാക്കാന്‍ സുരേഷ് ഗോപി തന്ത്രപരമായി സൃഷ്ടിച്ചതാണ് ഈ ഷൂട്ടിങ് എന്ന് പോലും അഭ്യൂഹങ്ങളുണ്ട്.

ജോഷി സംവിധാനം ചെയ്യുന്ന ‘ പാപ്പന്‍ ‘ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് സുരേഷ് ഗോപി. കാഞ്ഞിരപ്പള്ളിയിലും പരിസരത്തും കഴിഞ്ഞ 5 നാണ് ചിത്രീകരണം തുടങ്ങിയത്. പാപ്പന് ശേഷം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം തുടങ്ങും. നിധിന്‍ രണ്‍ജി പണിക്കരുടെ ‘കാവലി’ന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും അതിന്റെ ഡബ്ബിങ് ജോലികള്‍ ബാക്കിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര നേതൃത്വവും സുരേഷ് ഗോപിയുമായി സംസാരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ അല്ലെങ്കില്‍ തിരുവനന്തപുരം എന്നീ രണ്ടു സീറ്റിലും സുരേഷ് ഗോപിക്ക് ജയസാധ്യത കൂടുതലാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ തൃശൂരില്‍ ഒരു കാരണവശാലും മത്സരിക്കില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപി. വേണമെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്നും അറിയിച്ചതായി സൂചനയുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടം കാഴ്ചവച്ച സുരേഷ് ഗോപിക്ക് ഇവിടെ 33,967 വോട്ടുകളേ നേടാന്‍ സാധിച്ചിരുന്നുള്ളു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 16,407 വോട്ടുകളുടെ ലീഡ് ഉണ്ട് ഇവിടെ. സുരേഷ് ഗോപി ഇറങ്ങിയാല്‍ സുരേഷ് ഗോപി മത്സരിക്കാന്‍ ഇറങ്ങിയാല്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം സെന്‍ട്രല്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതും കൈപ്പിടിയില്‍ ഒതുക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മാറിയ താരത്തിന്റെ രാഷ്ട്രീയ ഭാവിക്കും ഇതോടെ തീരുമാനമാകും.