play-sharp-fill

ചാണക്യപുത്രനായി ജോസ് കെ മാണി: കെണിയൊരുക്കി കാത്തിരുന്ന ബിജെപിയെ കബളിപ്പിച്ച് മാണി പുത്രൻ രാജ്യസഭയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കോൺഗ്രസ് നേതൃത്വത്തെയും സംസ്ഥാനത്തെ പ്രവർത്തകരെയും അമ്പരപ്പിച്ച തീരുമാനത്തിനു പിന്നിൽ ജോസ് കെ.മാണിയുടെ ചാണക്യ തന്ത്രം. ്അച്ഛൻ കെ.എം മാണിയെയും, രാഷ്ട്രീയ തന്ത്രജ്ഞനായ ഉമ്മൻചാണ്ടിയെയും കടത്തി വെട്ടി രണ്ടു വർഷം പാർട്ടിയെ ഒറ്റയ്ക്കു നിന്നു വളർത്താനുള്ള ജോസ് കെ.മാണിയുടെ തന്ത്രമാണ് ഒരൊറ്റ രാത്രികൊണ്ടു കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് കൈവള്ളയിൽ വച്ചു നൽകിയത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തേക്കാൾ തനിക്കാണ് രാഹുൽ ഗാന്ധിക്കു മേൽ സ്വാധീനമെന്നും ജോസ് കെ.മാണി രാജ്യസഭാ സീറ്റ് തീരൂമാനത്തോടെ ഉറപ്പിച്ചു. രണ്ടു വർഷം ജോസ് കെ.മാണി നടത്തിയ രാഷ്ട്രീയ […]

ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക്: കേരള കോൺഗ്രസിന്റെ ശ്രമം കോൺഗ്രസിന്റെ വാരൽ ഒഴിവാക്കാൻ; കോട്ടയം പാർലമെന്റ് സീറ്റിൽ മോൻസ് ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനു കോൺഗ്രസ് ഹൈക്കമാൻഡ് ദാനമായി നൽകിയ സീറ്റിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും ലോക്‌സഭാ മണ്ഡലത്തിലെ എംപിയുമായി ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക്. ലോക്‌സഭാ മണ്ഡലത്തിൽ ജോസ് കെ.മാണിയ്ക്കു പകരം മോൻസ് ജോസഫ് മത്സരിച്ചേയ്ക്കും. മോൻസിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് കെ.മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെയും മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകി പാലായിലെ കെ.എം മാണിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഇതു […]

കോട്ടയത്തു നിന്നാൽ കോൺഗ്രസ് കാലുവാരും, ഒരു മുഴം മുൻപേ എറിഞ്ഞ് സേഫായി ജോസ് കെ.മാണി.

ശ്രീകുമാർ കോട്ടയം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ രാജ്യസഭയിലേയ്ക്കു വിജയിച്ചു കയറി സേഫാകാൻ ജോസ് കെ.മാണി. ഇതിന്റെ ഭാഗമായാണ് കോൺഗ്രസുമായി വില പേശി രാജ്യസഭാ സീറ്റ് വാങ്ങിയതെന്നാണ് സൂചന. രാജ്യസഭാ സീറ്റിൽ സ്ഥാനാർത്ഥിയെ തേടി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുക. സ്ഥാനമൊഴിയുന്ന ജോയ് എബ്രഹാമിനെ വീണ്ടും രാജ്യസഭയിലേയ്ക്കു അയക്കുന്നതിനെ പാർട്ടിയിലെ പ്രബല ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. മാണിയുടെ വിശ്വസ്തനായ മറ്റൊരാളെ ഈ സാഹചര്യത്തിൽ കണ്ടെത്തുക എന്നതാണ് പാർട്ടി […]

ഡി.സി.സിയുടെ പ്രമേയത്തിനു പുല്ലുവില, ജില്ലയിലെ കോൺഗ്രസിനെ വഞ്ചിച്ച് സംസ്ഥാന നേത്യത്വം.

ശ്രീകുമാർ കോട്ടയം: കെ.എം മാണിക്കും മകനുമെതിരെ ഡി.സി.സി നേതൃത്വം പാസാക്കിയ പ്രമേയത്തിന്റെ ചൂടാറും മുൻപേയാണ് പാർട്ടി സംസ്ഥാന നേതൃത്വം തന്നെ അപ്രതീക്ഷിത തീരുമാനമെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ ഭരണം പോലും നഷ്ടമാക്കുന്ന രീതിയിൽ സി.പി.എമ്മിനൊപ്പം ചേർന്ന് കോൺഗ്രസിനെ വഞ്ചിച്ച കേരള കോൺഗ്രസിനെ ഇനി ജില്ലയിൽ അംഗീകരിക്കില്ലെന്ന നിലപാടാണ് നേതാക്കൾ. പ്രശ്‌നത്തിൽ ഇടപെടാതിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പും ഈ തീരുമാനത്തിനോടു പൂർണ പിൻതുണയില്ലെന്നു തേർഡ് ഐ ന്യൂസിനേട് പറഞ്ഞു. ഇതോടെ കേരള കോൺഗ്രസിന്റെ രാജ്യസഭാ സീറ്റും, മുന്നണി പുനപ്രവേശനവും ജില്ലയിലെ കോൺഗ്രസിൽ വൻ […]

രാജ്യസഭാ സീറ്റ്: മലപ്പുറം ഡിസിസി ഓഫീസിനു മുന്നിലെ കൊടിമരത്തിൽ മുസ്ലിംലീഗിന്റെ കൊടികെട്ടി.

സ്വന്തം ലേഖകൻ മലപ്പുറം: കോൺഗ്രസിന് അർഹതപ്പെട്ട രാജ്യസഭാ സീറ്റ് ലീഗ് ഇടപ്പെട്ട് കേരളാ കോൺഗ്രസിന് നൽകിയതിൽ മലപ്പുറത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിലെ പ്രധാന കൊടിമരത്തിൽ കോൺഗ്രസ് കൊടി താഴ്ത്തി മുസ്ലിംലീഗിന്റെ കൊടി നാട്ടി ഇതുവരെ കാണാത്ത പ്രതിഷേധമാണ് മലപ്പുറത്തുണ്ടായത്. മഞ്ചേരി റോഡിലെ മൂന്നാംപടിയിലുള്ള ജില്ലാ ഓഫീസ് മന്ദിരത്തിന് മുന്നിലെ കൊടിമരത്തിലാണ് ലീഗിന്റെ കൊടി നാട്ടിയത്.

രാജ്യസഭാ സീറ്റ്; പാലായിൽ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു; ആലപ്പുഴയിൽ കരിഓയിൽ പ്രയോഗം.

സ്വന്തം ലേഖകൻ പാലാ/ആലപ്പുഴ: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയതിൽ കോൺഗ്രസിന്റെ യുവജന വിഭാഗത്തിൽ അതിശക്തമായ എതിർപ്പ്. ഇന്നലെ രാത്രി പാലായിലും ആലപ്പുഴയിലും യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. പാലായിൽ കോൺഗ്രസ്സ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ കോലം കത്തിച്ചു. കോൺഗ്രസ് സംസ്ഥാന നേതൃത്തിന്റെ നയത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. പാലാ കുരിശുപളളിക്കവലയിൽ നടന്ന പ്രതിഷേധത്തിന് കെ.എസ്.യു ജില്ലാ സെക്രട്ടറി ജോസ് ജോസഫ്, തോമസ് കുട്ടി മുകാല, ആർ.വി തോമസ്, ബിജു പുളിക്കകണ്ടം, ക്രിസ്റ്റി രാമപുരം, […]

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് പിളർപ്പിലേക്ക്.

ശ്രീകുമാർ കോട്ടയം:യു.ഡി.എഫിൽ നിന്ന് ആരാകും രാജ്യസഭാ സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ആകാംഷയോടെ കേരളം ഉറ്റുനോക്കുമ്പോൾ രാജ്യസഭാസീറ്റ് സംബന്ധിച്ച് തീരുമാനം കോൺഗ്രസിന് പിന്നാലെ കേരളാ കോൺഗ്രസിലും പൊട്ടിത്തെറി. ഇന്ന് ചേരുന്ന കേരളാകോൺഗ്രസ് സ്റ്റീയറിംഗ് കമ്മറ്റി യോഗത്തിൽ രാജ്യസഭാ സീറ്റ് പി ജെ ജോസഫ് വിഭാഗം ആവശ്യപ്പെടുമെന്ന് ജോസഫ് ഗ്രൂപ്പിന്റെ ഉന്നത നേതാവ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. രാവിലെ 10.30 യ്ക്ക് എംഎൽഎ ക്വാർട്ടേഴ്സിൽ നടക്കുന്ന കേരളാകോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗത്തിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിക്കുന്ന നിർണ്ണായക തീരുമാനം എടുക്കുമ്‌ബോൾ ഈ ആവശ്യം ഉന്നയിക്കും. യുഡിഎഫിൽനിന്നും സഖ്യം […]

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിക്കുകയും സഭാനടപടികൾ നർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും സ്പീക്കർ അറിയിച്ചു. സഭാനടപടികൾ തുടരാൻ സ്പീക്കർ പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നടപടികൾ റദ്ദാക്കി നിയമസഭ ഇന്നേക്ക് പിരിഞ്ഞു. അഭ്യന്തരവകുപ്പിന്റെ വീഴ്ച്ച മുൻനിർത്തി സർക്കാരിനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ഇന്ന് വാരാപ്പുഴ കസ്റ്റഡിമരണമാണ് അടിയന്തരപ്രമേയമായി കൊണ്ടു വരാൻ ശ്രമിച്ചത്. പ്രതിപക്ഷത്ത് […]

ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല; ജോസഫ് വാഴക്കൻ

സ്വന്തം ലേഖകൻ കോട്ടയം: കെ.മുരളീധരനെ പരിഹസിച്ച് ജോസഫ് വാഴക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ച മുരളീധരന് അതെ രീതിയിൽ തന്നെയാണ് മറുപടി ലഭിച്ചിരിക്കുന്നത്. നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണെന്നും സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ എന്നും വാഴക്കൻ ചോദിക്കുന്നു. കെ മുരളീധരന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീടിരിക്കുന്ന ബൂത്തിൽ പോലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം. ചൊറിച്ചിലിന് മരുന്നായി […]

കർണാടക; മന്ത്രിമാരുടെ പട്ടിക ബുധനാഴ്ച നല്ല വകുപ്പിനായി ചരടുവലി.

സ്വന്തം ലേഖകൻ ബംഗളൂരു: കർണാടക സഖ്യസർക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊർജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാർത്തയെയും അദ്ദേഹം നിഷേധിച്ചു. എന്തു ഉത്തരവാദിത്തം നൽകിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നും പരമേശ്വര പ്രതികരിച്ചു. മന്ത്രി പദവികൾ സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ച നടത്താൻ നേതാക്കൾ ഡൽഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുൽ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. […]