വനിതാ മതിൽ : ഭൂരിപക്ഷം വനിതാ ജീവനക്കാരും വിട്ടു നിൽക്കും: എൻ.ജി.ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ ഭൂരിപക്ഷം വനിതാ ജീവനക്കാരും പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ മാത്യു സെക്രട്ടറി ബോബിൻ വി.പി എന്നിവർ പറഞ്ഞു . നവോത്ഥാന മൂല്യം സംരക്ഷിക്കാനോ, സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുവാനോ വേണ്ടിയുള്ളതല്ല വനിതാ മതിൽ. മറിച്ച് വിശ്വാസികളെയും, അവിശ്വാസികളേയും തമ്മിൽ വേർതിരിക്കുന്നതിനുള്ള മതിലാണ്. ജനാധിപത്യത്തിൽ ഏത് വിശ്വാസങ്ങളേയും, അതനുസരിച്ചുള്ള ആചാരങ്ങളേയും മുറുകെപ്പിടിക്കാനുള്ള അവകാശം നിലനിൽക്കെ സാഹോദര്യവും, ഐക്യവും സഹിഷ്ണുതയും ഇല്ലാതാക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിനെതിരെ സർക്കാർ ജീവനക്കാർ ജാഗരൂകരാവണമെന്നും അവർ […]

വനിതാ മതിൽ: സർക്കാർ മതിലും, പാർട്ടി മതിലുമായി മാറി: മഹിളാ ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: വനിതാ മതിൽ സർക്കാർ മതിലും പാർട്ടി മതിലുമായിമാറിയെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ ഉയർത്താൻ എന്ന വ്യാജേന സർക്കാരും പാർട്ടിയും ചേർന്ന് വിഭജനത്തിന്റെ, വിയോജിപ്പിന്റെ മതിലാണ് പണിയുന്നത്.സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിയാണ് മതിൽ കെട്ടുന്നത്. മന്ത്രിമാരും.. കളക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും, പഞ്ചായത്ത് സെക്രട്ടറിമാരും ഇതിന് നിയോഗിക്കപ്പെട്ടിരിക്കുന്നു. നിർബന്ധിച്ചും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതിലിൽ ആളെ കൂട്ടാൻ ശ്രമിക്കുന്നത്. ഗതികേടുകൊണ്ടും നിവൃത്തികേടുകൊണ്ടും, പേടി കൊണ്ടും ആണ് പല സ്ത്രീകളും മതിലിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. കേരളത്തിലെ […]

അയ്യപ്പജ്യോതിയിൽ നിന്ന് വിട്ടു നിന്ന് തുഷാർ വെള്ളാപ്പള്ളി: ആരെയും തടഞ്ഞിട്ടില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി; വനിതാ മതിലിൽ ആർക്കും പങ്കെടുക്കാം; നിലപാടിൽ നിന്നു മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അയ്യപ്പജ്യോതിയിൽ നിന്നും വിട്ടു നിന്ന തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ് നേതാക്കളും വിശദീകരണവുമായി രംഗത്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരത്തിനെതിരെ രംഗത്ത് എത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി പോലും ബിഡിജെഎസിനെ പ്രതിനിധീകരിച്ച് അയ്യപ്പ ജ്യോതി തെളിക്കാൻ എത്താതിരുന്നത് വൻ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് താൻ ജ്യോതി തെളിക്കാൻ എത്താതിരുന്നതിനു വിശദീകരണവുമായി തുഷാർ വെള്ളാപ്പള്ളിയും രംഗത്ത് എത്തിയിട്ടുണ്ട്. അറിയിക്കാൻ വൈകിയതിനെ തുടർന്നാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന വിശദീകരണമാണ് ഇപ്പോൾ തുഷാർ നൽകിയിരിക്കുന്നത്. പരിപാടിയുടൈ തലേന്ന് ഉച്ചക്കാണ് പങ്കെടുക്കാൻ […]

കൃത്രിമ റബ്ബർ ഇറക്കുമതിക്ക് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യയിലേക്ക് കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ആരോപിച്ചു.ലോകസഭാ സീറ്റിൽ തോൽക്കുമെന്ന പരാജയ ഭീതിയിൽ ജനത്തെ പേടിച്ച് കോട്ടയം മണ്ഡലത്തെ ഒരുകൊല്ലത്തോളം അനാഥമാക്കി  രാജ്യസഭയിലേക്ക് ഒളിച്ചോടിയ പോയ ജോസ് കെ മാണി നോമിനേഷൻ പേപ്പറിനൊപ്പം നൽകിയ സ്വത്ത്‌ വിവര പട്ടികയിൽ റിലൈൻസിന്റെ ഏജന്റായി പ്രവർത്തിക്കുന്ന കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്ന റോയൽ മാർക്കറ്റിങ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഷെയറുമുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം […]

പി.സി.ജോര്‍ജിനെ നാടു കടത്തണം: സജി മഞ്ഞക്കടമ്പില്‍

സ്വന്തം ലേഖകൻ പാലാ : – വിലത്തകര്‍ച്ചമൂലം ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കരുത് എന്നും, റബര്‍ മരങ്ങള്‍ വെട്ടിക്കളയണം എന്നും നിയമസഭയില്‍ ആവശ്യപ്പെട്ട പി.സി.ജോര്‍ജിനെ നാടുകടത്താന്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ തെരുവിലിറങ്ങണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കെ.എം.മാണി ധനമന്ത്രി ആയിരുന്നപ്പോള്‍ തുടക്കം കുറിച്ച റബര്‍ സബ്സിഡി പുനരാരംഭിക്കണമെന്നും റബറിന് താങ്ങുവില നിശ്ചയിക്കണം എന്നും ആവശ്യപ്പെട്ടു. പി.സി.ജോര്‍ജ് എം.എല്‍.എയുടെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമോന്‍ മാടപ്പാട്ടിന്‍റെ […]

പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് സ്റ്റീഫൻ ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച ശേഷം അവരെ നിയമസഭയിൽ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത പി.സി. ജോർജിന്റെ മനോനില വിദഗ്ദ്ധനായ ഒരു മനശാസ്ത്രജ്ഞനെ കൊണ്ട് പരിശോധിപ്പിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. അടുത്ത കാലത്തായി പി.സി. ജോർജിന്റെ പ്രസ്താവനകളും പ്രവൃത്തികളും ശ്രദ്ധിക്കുന്നവർക്ക് അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നതായി മനസിലാക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന മട്ടിലാണ് അദ്ദേഹം പെരുമാറുന്നത്. റബർ കർഷകർക്ക് സർക്കാർ ഖജനാവിൽ നിന്നും ഒരു […]

ശബരിമലയിലെ ഭരണകൂട ഭീകരത; കര്‍മ്മസമിതി ജനങ്ങളിലേക്ക്: ശശികലടീച്ചര്‍

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികലടീച്ചര്‍ പറഞ്ഞു. യുവതീപ്രവേശനത്തെ ഏത് വിധേനയും സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഗുഢനീക്കങ്ങളാണ് ഭക്തരെ ശബരിമലയില്‍നിന്നും അകറ്റുന്നത്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയും അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും നിയന്ത്രണങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനെ പോലും പരിഗണിക്കാതെ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവുകള്‍ ഒന്നുപോലും നടത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം സര്‍ക്കാര്‍ കാണിക്കുന്നില്ല. ഇതിനെ ചോദ്യം ചെയ്താല്‍ ഭീഷണിയാണ് ഫലം. യുവതീ […]

സി പി എം വട്ടപ്പൂജ്യം : വയനാട്ടിൽ സന്തോഷ് പണ്ഡിറ്റ് ; കണ്ണൂരിൽ തില്ലങ്കേരി; പത്ത് സീറ്റിൽ വീജയം ഉറപ്പിച്ച് ബിജെപി : എൻ ഡി എ സഖ്യത്തിന് പതിനാറ് സീറ്റ് : ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പത്ത് സീറ്റിലടക്കം പതിനാറ് സീറ്റിൽ എൻ ഡി എ സഖ്യം വിജയിക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ രഹസ്യ സർവേ ഫലം പുറത്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ ബിജെപി കേരളത്തിൽ പന്ത്രണ്ട് സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്ന സർവേ ഫലം ബിഡിജെ എസിന് നാലും , കേരള കോൺഗ്രസിനും , ബിഡി ജെ എസിനും ഓരോ സീറ്റും പ്രവചിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന […]

പി.സി ജോർജ് എൻഡിഎയിലേയ്ക്ക്; ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും; കോട്ടയത്ത് പി.സി തോമസും; മധ്യ കേരളം പിടിക്കാൻ കേരള കോൺഗ്രസിന്റെ കൈപിടിച്ച് ബിജെപി

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല വിഷയത്തിൽ ഹിന്ദുക്കളോടൊപ്പം നിന്ന പി.സി ജോർജ് എംഎൽഎയും, ജനപക്ഷവും എൻഡിഎയ്‌ക്കൊപ്പമെത്തുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിൽ സഭയ്‌ക്കൊപ്പം നിന്ന് സഭയുടെ ഗുഡ്ബുക്കിൽ കയറിയ പി.സി ജോർജ് എംഎൽഎ, ശബരിമല വിഷയത്തോടെ ഹിന്ദുക്കളെയും ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ ഇടതു മുന്നണിയുമായുണ്ടായ എല്ലാ ബന്ധങ്ങളും പി.സി ജോർജിന്റെ ജനപക്ഷം ഉപേക്ഷിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെയും , പൂഞ്ഞാർ പഞ്ചായത്തിലെയും ഭരണത്തിൽ നിന്നും ജനപക്ഷം പിന്മാറി. ഇതോടെ ഈ രണ്ടിടത്തും ഇടതു മുന്നണിയ്ക്ക് ഭരണം നഷ്ടമായി. ഇതോടെ ബിജെപിക്കൊപ്പം കൈപിടിച്ച് എൻഡിഎയുടെ ഭാഗമാകാനുള്ള […]

മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കേരളാ കോൺഗ്രസ് (എം)

സ്വന്തം ലേഖകൻ ചരൽക്കുന്ന്: ഇന്ത്യയെ കാർഷിക ദുരന്തത്തിലേയ്ക്ക് നയിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക ഉടമ്പടി ഒപ്പിടാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ചരൽകുന്നിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന നേതൃത്വത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ആസിയാൻ കരാറിനെക്കാൾ അപകടം പതിയിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറാണിത്. പാർലമെന്റിനെ മറികടന്ന് ഈ കരാറിൽ ഒപ്പിടാനുള്ള അവസാന ഘട്ട നീക്കത്തിലാണ് കേന്ദ്ര സർക്കാർ.കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കുക എന്നതാണ് ഈ കരാറിന്റെ […]