play-sharp-fill
കൃത്രിമ റബ്ബർ ഇറക്കുമതിക്ക് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്

കൃത്രിമ റബ്ബർ ഇറക്കുമതിക്ക് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്

 

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ത്യയിലേക്ക് കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ആരോപിച്ചു.ലോകസഭാ സീറ്റിൽ തോൽക്കുമെന്ന പരാജയ ഭീതിയിൽ ജനത്തെ പേടിച്ച് കോട്ടയം മണ്ഡലത്തെ ഒരുകൊല്ലത്തോളം അനാഥമാക്കി  രാജ്യസഭയിലേക്ക് ഒളിച്ചോടിയ പോയ ജോസ് കെ മാണി നോമിനേഷൻ പേപ്പറിനൊപ്പം നൽകിയ സ്വത്ത്‌ വിവര പട്ടികയിൽ റിലൈൻസിന്റെ ഏജന്റായി പ്രവർത്തിക്കുന്ന കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്ന റോയൽ മാർക്കറ്റിങ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഷെയറുമുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം സാജൻ തൊടുക തന്റെ നേതാവിനോട് ചോദിച്ച് മനസ്സിലാക്കണം.പിസി ജോർജിനെതിരെയുള്ള സാജൻ തൊടുകയുടെ ആരോപണത്തിന് കോട്ടയത്ത്‌ മറുപടി നൽകുകയായിരുന്നു മാത്യു ജോർജ്ജ്.

ഒന്നര കോടി രൂപയുടെ ആഡംബര വീട് നിർമ്മിക്കാൻ സാജൻ തൊടുകയ്ക്ക് ലഭിച്ച സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം.ജോസ് കെ മാണിയുടെ ബിനാമിയായി പ്രവർത്തിക്കുകയാണ് ഇപ്പോൾ  അദ്ദേഹം.സ്വന്തം പർട്ടിക്കാരനോട് 20 ലക്ഷം രൂപ ബാങ്ക് നിയമനത്തിന് കൈക്കൂലി ചോദിച്ചതിന്റെ ശബ്ദരേഖ പുറത്ത് വരികയും യുവജനപക്ഷവും,ഡി വൈ എഫ് ഐ  അടക്കമുള്ള യുവജന സംഘടനകൾ  ബാങ്കിലേക്കുള്ള  മാർച്ചും പ്രധിഷേധവും, അദ്ദേഹം ഓർക്കുന്നത് നന്നായിരിക്കും.കെ എസ് സി യുടെ മുൻ പ്രസിഡന്റായിരുന്ന സാജൻ തൊടുക ആ പദവിക്ക് യോഗ്യനല്ലാതിരുന്നിട്ടും എങ്ങനെ ആ സ്ഥാനത്ത് എത്തിയെന്നുള്ളത് ഏവരെയും പോലെ മാണി ഗ്രൂപ്പ് കാരെയും അമ്പരിപ്പിച്ച വാർത്തയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ്‌ മനസ്സിലായത് ജോസ് കെ മാണി യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുമ്പോൾ തന്റെ മകനെ കടത്തി വെട്ടാൻ ശേഷിയും കാര്യപ്രാപ്തിയുമില്ലാത്ത ഒരു നേതാവിനെ മാണി തിരഞ്ഞപ്പോളാണ്  കോളേജിന്റെ പടിപോലും കണ്ടിട്ടില്ലാത്ത സാജൻ തൊടുക കെ എസ് സിയുടെ സംസ്ഥാന പ്രസിഡന്റായി എത്തിയെന്നതും ചരിത്രം.ഇപ്പോൾ പാർട്ടിയുടെ പരമോന്നത പദവിയിലേക്ക് ജോസ് കെ മാണിയെ കുടിയിരുത്താൻ ശ്രമിക്കുമ്പോൾ യൂത്ത് ഫ്രണ്ടിന്റെ പ്രസിഡന്റ് പദവിയിലേക്ക് സാജൻ തൊടുകയേ കൊണ്ടുവരാൻ ശ്രമിക്കുന്നതിനു പിന്നിലും ഇതേ അജണ്ടയാണുള്ളത്.

സ്വന്തം നേതാവിന്റെയും മകന്റെയും ചെയ്തികൾ റബ്ബർ കർഷകർക്ക് എതിരാണെന്നുള്ള സത്യം  പൊതുജനത്തിന് മനസ്സിലായിട്ടുള്ളതാണ്.പിസി ജോർജ്ജിനെ ആക്ഷേപിക്കാനുള്ള ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ മാണി ഗ്രൂപ്പ്‌ കനത്ത വില നൽകേണ്ടി വരുമെന്നും യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് കോട്ടയത്ത്‌ പറഞ്ഞു.