വനിതാ മതിൽ : ഭൂരിപക്ഷം വനിതാ ജീവനക്കാരും വിട്ടു നിൽക്കും: എൻ.ജി.ഒ അസോസിയേഷൻ

വനിതാ മതിൽ : ഭൂരിപക്ഷം വനിതാ ജീവനക്കാരും വിട്ടു നിൽക്കും: എൻ.ജി.ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: ജനങ്ങളിൽ വിഭാഗീയത സൃഷ്ടിക്കുന്ന വനിതാ മതിലിൽ ജില്ലയിലെ ഭൂരിപക്ഷം വനിതാ ജീവനക്കാരും പങ്കെടുക്കില്ലെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രഞ്ജു കെ മാത്യു സെക്രട്ടറി ബോബിൻ വി.പി എന്നിവർ പറഞ്ഞു . നവോത്ഥാന മൂല്യം സംരക്ഷിക്കാനോ, സ്ത്രീസമത്വം ഉയർത്തിപ്പിടിക്കുവാനോ വേണ്ടിയുള്ളതല്ല വനിതാ മതിൽ. മറിച്ച് വിശ്വാസികളെയും, അവിശ്വാസികളേയും തമ്മിൽ വേർതിരിക്കുന്നതിനുള്ള മതിലാണ്. ജനാധിപത്യത്തിൽ ഏത് വിശ്വാസങ്ങളേയും, അതനുസരിച്ചുള്ള ആചാരങ്ങളേയും മുറുകെപ്പിടിക്കാനുള്ള അവകാശം നിലനിൽക്കെ സാഹോദര്യവും, ഐക്യവും സഹിഷ്ണുതയും ഇല്ലാതാക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിനെതിരെ സർക്കാർ ജീവനക്കാർ ജാഗരൂകരാവണമെന്നും അവർ ആവശ്യപ്പെട്ടു .