പി.സി.ജോര്‍ജിനെ നാടു കടത്തണം: സജി മഞ്ഞക്കടമ്പില്‍
സ്വന്തം ലേഖകൻ
പാലാ : – വിലത്തകര്‍ച്ചമൂലം ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കരുത് എന്നും, റബര്‍ മരങ്ങള്‍ വെട്ടിക്കളയണം എന്നും നിയമസഭയില്‍ ആവശ്യപ്പെട്ട പി.സി.ജോര്‍ജിനെ നാടുകടത്താന്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ തെരുവിലിറങ്ങണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
കെ.എം.മാണി ധനമന്ത്രി ആയിരുന്നപ്പോള്‍ തുടക്കം കുറിച്ച റബര്‍ സബ്സിഡി പുനരാരംഭിക്കണമെന്നും റബറിന് താങ്ങുവില നിശ്ചയിക്കണം എന്നും ആവശ്യപ്പെട്ടു. പി.സി.ജോര്‍ജ് എം.എല്‍.എയുടെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമോന്‍ മാടപ്പാട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാജന്‍ തൊടുക, ജോര്‍ഡിന്‍ കിഴക്കെതലക്കല്‍, രാജേഷ് വാളിപ്ലാക്കല്‍, പ്രസാദ് ഉരുളികുന്നം, ജോസുകുട്ടി പൂവേലില്‍, ബൈജു കൊല്ലംപറമ്പില്‍, സുനില്‍ പയ്യപ്പള്ളില്‍, ഫെലിക്സ് വെളിയാത്തുകുന്നേല്‍, ഷിനു പാലത്തുങ്കല്‍, സന്തോഷ് കമ്പകം, സിജോ പ്ലാത്തോട്ടം, അജിത്ത് പെമ്പിള കുന്നേല്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സെബിന്‍ പുതുപ്പള്ളില്‍, ബിനു മുത്തോലി, അവിരാച്ചന്‍, അരുണ്‍ പേണ്ടാനത്ത്, ജൂബിള്‍ പുതിയിടം, റെനിറ്റോ താന്നിക്കല്‍, തോമസുകുട്ടി വരിക്കയില്‍, സിബി കുറ്റിയാനി, വിന്‍സെന്‍റ് തൈമുറിയില്‍ എന്നിവര്‍ പ്രസംഗിച്ചു. വിലയിടിവുമൂലം റബര്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന പ്ളോട്ടുമായി പാലായില്‍ നടത്തിയ പ്രകടനത്തിന്ശേഷം പ്രവര്‍ത്തകര്‍ പി.സി.ജോര്‍ജിന്‍റെ കോലവും കത്തിച്ചു.