മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക

ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

ആദായ നികുതി വകുപ്പിൽ നിരവധി പേർ പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സർക്കാരിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യൻ റവന്യു സർവീസിൽ നിന്ന് 27 ഉന്നത ഉദ്യോഗസ്ഥരെ നേരത്തെ സർക്കാർ പുറത്താക്കിയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് വിഭാഗത്തിലെ 12 ഉദ്യോസ്ഥരും ഇതിൽ ഉൾപ്പെടും. ഇവരെല്ലാം അഴിമതി കേസുകളിൽ ഇടപെട്ടിരുന്നുവെന്നാണ് ധനമന്ത്രാലയം പറയുന്നത്. ഇതിന്റെ തുടർച്ചയായിട്ടാണ് 22 പേരെ വീണ്ടും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണിൽ ചീഫ് കമ്മീഷണർ, പ്രിൻസിപ്പൽ കമ്മീഷണർ, ആദായ നികുതി വകുപ്പ് കമ്മീഷണർ എന്നിവരടക്കം 12 സീനിയർ സർക്കാർ ഉദ്യോഗസ്ഥരോട് നിർബന്ധിത വിരമിക്കലിന് നിർദേശിച്ചിരുന്നു സർക്കാർ. പുറത്താക്കിയ 22 ഉദ്യോസ്ഥരിൽ 18 പേർ അഴിമതിയിലും, അനധികൃത സ്വത്ത് സമ്പാദനത്തിലും ലൈംഗിക പീഡനക്കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. നേരത്തെ ക്യാബിനറ്റ് സെക്രട്ടറിയേറ്റും സെൻട്രൽ വിജിലൻസ് കമ്മീഷനും വിജിലൻസ് തലവൻമാർക്ക് അഴിമതിക്കാരായ ഉദ്യോഗസ്ഥരോട് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകാൻ പറഞ്ഞിരുന്നു.

നിർബന്ധിത വിരമിക്കൽ നിയമം നേരത്തെ തന്നെ നിലവിലുണ്ടെങ്കിലും, ഇത് ഉദ്യോസ്ഥർക്കെതിരെ സർക്കാർ ഉപയോഗിച്ചിരുന്നില്ല. 50 വയസ്സ് കഴിയുകയും, സർവീസിൽ 30 വർഷം പൂർത്തിയാക്കുകയും ചെയ്താൽ നിർബന്ധിത വിരമിക്കലിന് ഉത്തരവിടാം. നേരത്തെ പ്രവർത്തനം മോശമായവരെയും സർവീസിൽ നിന്ന് നീക്കാൻ മോദി സർക്കാർ നിർദേശിച്ചിരുന്നു. നേരത്തെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരായ എംഎൻ വിജയകുമാർ, കെ നരസിംഹ, മായങ്ക് ശീൽ ചൗഹാൻ, രാജ്കുമാർ ദേവാൻഗൺ എന്നിവരെ സർക്കാർ പുറത്താക്കിയിരുന്നു.