മോദി സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക് ; 22 ടാക്‌സ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

സ്വന്തം ലേഖിക ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും പ്രതികളെ സഹായിക്കുന്നതായും സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവർക്ക് സാമ്പത്തിക അഴിമതിയല്ലാതെ മറ്റ് പല കേസുകളിലും ഇടപെട്ടിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ആദായ നികുതി വകുപ്പിൽ നിരവധി പേർ പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതായി സർക്കാരിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു. നേരത്തെ ഇന്ത്യൻ […]

സി കെ ശശീന്ദ്രനെപോലെ സ്വന്തം ജനതയോട് ഇഴുകിചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടാകില്ല : തോമസ് ഐസക്

സ്വന്തം ലേഖിക തിരുവനന്തപുരം: കൽപറ്റ എംഎൽഎ സി കെ ശശീന്ദ്രനെ പ്രകീർത്തിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് സംശയമാണെന്നും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട പുത്തുമലയിലേയ്ക്ക് വിവരമറിഞ്ഞയുടനെ പാഞ്ഞെത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ജനങ്ങളുമായുള്ള ഈ ഹൃദയബന്ധമാണെന്നും മന്ത്രി ഫേയ്സ്ബുക്കിൽ കുറിച്ചു. ശശീന്ദ്രനെപ്പോലൊരാൾ മുന്നിലുള്ളത് വയനാട്ടിലെ ജനതയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും തോമസ് ഐസക് പറയുന്നു. മന്ത്രി തോമസ് ഐസക്കിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് സ്വന്തം ജനതയോട് സി കെ ശശീന്ദ്രനെപ്പോലെ ഇഴുകിച്ചേർന്ന മറ്റൊരു ജനപ്രതിനിധിയുണ്ടോ എന്ന് […]

അച്ഛൻ കൃഷ്ണ ഭക്തൻ , ബന്ധുക്കൾ അയ്യപ്പഭക്തർ , ഞാൻ ആരുടേയും വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല : ഇ പി ജയരാജൻ

സ്വന്തം ലേഖിക കണ്ണൂർ : താൻ ഒരിക്കലും ആരുടെയും വിശ്വാസത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ . ‘ അച്ഛൻ എല്ലാമാസവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്ന ശ്രീകൃഷ്ണ ഭക്തനായിരുന്നു. ബന്ധുക്കൾ മലയ്ക്കും പോകും ,എന്നിട്ടും ശബരിമലയുടെ പേരിൽ എത്രമാത്രം തെറി കേൾക്കേണ്ടി വന്നു . തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുകയും ചെയ്തു . കോടതി വിധി ലംഘിക്കാൻ ആർക്കും കഴിയില്ല. തങ്ങൾക്കും അതേ ചെയ്യാൻ സാധിക്കൂ. ആരാധനാലയങ്ങളുടെ സംരക്ഷണത്തിനു വേണ്ടി കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുന്നവരാണ് സിപിഎമ്മെന്നും ജയരാജൻ പറഞ്ഞു . കാറമേൽ മുച്ചിലോട്ട് […]

മോദി ട്രംപ് കൂടിക്കാഴ്ച ഇന്ന് ; ചർച്ചയിൽ കാശ്മീർ മുഖ്യ വിഷയം

സ്വന്തം ലേഖിക ബിയാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി. ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു. അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം […]

പാലായിൽ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോട്ടയം: രാഷ്ട്രീയ പോരാട്ടം കനക്കുന്നു; കേരള കോൺഗ്രസ് തർക്കത്തിൽ പ്രതിസന്ധിയിൽ യുഡിഎഫ്; കോട്ട പിടിക്കാൻ തക്കം പാർത്ത് എൽഡിഎഫും എൻഡിഎയും; ഇവരാകുമോ പാലായിലെ സ്ഥാനാർത്ഥികൾ..?

സ്വന്തം ലേഖകൻ കോട്ടയം: പാലായുടെ സ്വന്തം മാണിക്യമായ കെ.എം മാണി വിട്ടൊഴിഞ്ഞിട്ട് ആറു മാസം പൂർത്തിയാകുമ്പോഴാണ് പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അരനൂറ്റാണ്ടോളം പാലാ മണ്ഡലം കേരള കോൺഗ്രസിന്റെ കാൽക്കീഴിൽ നിർത്തിയ കരുത്ത് കെ.എം മാണിയുടെതായിരുന്നു. ഇത്തവണ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മിസ് ചെയ്യുന്നതും കെ.എം മാണി എന്ന അതികായനെ തന്നെയാണ്. 2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നും 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം മാണി നിയമസഭയിലേയ്ക്ക് വിജയിച്ച് കയറിയത്. ബാർ കോഴക്കേസിന്റെ ആരോപണങ്ങളുടെ നിഴൽ തലയ്ക്കു മുകളിൽ നിൽക്കുമ്പോഴാണ് നിയമസഭാ […]

കാശ്മീർ സന്ദർശനം : രാഷ്ട്രീയ നേതാക്കൾ ശ്രീനഗർ സന്ദർശിക്കരുത് ; രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു

സ്വന്തം ലേഖിക ശ്രീനഗർ: ജമ്മു- കശ്മീരിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഘത്തെ സന്ദർശനത്തിന് അനുവദിക്കാതെയാണ് തിരിച്ചയച്ചത്. മാധ്യമങ്ങളെ കാണാനും അനുദിച്ചല്ല. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദർശനമാണിത്. ഈ സമയത്ത് നേതാക്കൾ കശ്മീരിൽ സന്ദർശനം നടത്തുന്നത് സമാധാനം പുന:സ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീർ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്. എന്നാൽ, സന്ദർശനം വിലക്കിയത് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. […]

വിടവാങ്ങിയത് ബിജെപിയുടെ ശക്തനായ കാവൽ ഭടൻ : എബിവിപിയുടെ പ്രവർത്തനങ്ങളിലൂടെ ബിജെപിയിലെത്തിയ കഴിവുറ്റ ഭരണാധികാരി

സ്വന്തം ലേഖിക ന്യൂഡൽഹി : കാര്യപ്രാപ്തിയുള്ള ഭരണം, കഴിവുറ്റ ഭരണാധികാരി, പ്രഗത്ഭനായ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ മേഖലയിൽ തന്റേതായ കഴിവുകൾ തെളിയിച്ച മികച്ചൊരു നേതാവിനെയാണ് അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത്. അതിലുപരി മോദി സർക്കാരിന്റെ ശക്തനായ കാവൽഭടൻ. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ എതിർപ്പ് മറികടന്ന് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ ശക്തമായി പിന്തുണയ്ക്കുകയും തന്ത്രപരമായി നേതൃത്വം നൽകുകയും ചെയ്ത വ്യക്തി. മോദിയുടെ രാഷ്ട്രീയ തുടക്കം മുതൽ രാഷ്ട്രീയ ഉയർച്ചയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. അതേസമയം, മറ്റ് നേതാക്കളെ പോലെ ജനകീയനായിരുന്നില്ല ജെയ്റ്റ്ലി. […]

ഇനി രക്ഷ മോദിയിൽ മാത്രം: കോൺഗ്രസിൽ മോദിസ്തുതി തുടരുന്നു; മുതിർന്ന നേതാക്കളിൽ പലരും ബിജെപി ലക്ഷ്യമിട്ട് രംഗത്ത്; രാഹുലും കോൺഗ്രസും തളരുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം നേരിടുന്ന തളർച്ചയുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളിൽ പലരും ബിജെപി പാളയം ലക്ഷ്യമിട്ടുള്ള സജീവ പ്രവർത്തനങ്ങളിൽ. കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കളിൽ പലരും. ഇപ്പോൾ ഇവർ മോദിയ്ക്ക് നൽകിയ പിൻതുണയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. എല്ലായിപ്പോഴും മോദിയെ കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും ഇത് ദോഷകരമായ ഫലം മാത്രമെ ഉണ്ടാക്കുകയുള്ളു എന്ന കോൺഗ്രസ് നേതാക്കളായ മനു അഭിഷേക് സിംങ്വിയുടേയും ജയറാം രമേശിന്റേയും പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത് എത്തിയതാണ് പുതിയ […]

അഭിഭാഷകർ ഭരണ ഘടനയുടെ സംരക്ഷകർ: ജോസ് .കെ . മാണി

സ്വന്തം ലേഖകൻ കോട്ടയം: ഇൻഡ്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അഭിഭാഷകർക്ക് ഉണ്ടെന്ന് ജോസ് . കെ. മാണി എം.പി. പാർലമെൻറിലെ ഭൂരിപക്ഷം ഭരണഘടനയുടെ മൂല്യങ്ങൾ തർക്കുവാനുള്ള അവകാശമായി കാണരുത്. ഭരണഘടനയുടെ 370ആം വകുപ്പ് റദ്ദാക്കിയത് ‘ പ്രത്യക്ഷത്തിൽ കാശ്മീർ വിഷയം എന്നു തോന്നി പ്പിക്കുമെങ്കിലും അത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു മേലുള്ള വെല്ലുവിളിയാണ്.ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ വിഭിന്നങ്ങളായ സംസ്കാരത്തെയും ആചാരത്തെയും ഭരണഘടന ഉയർത്തി പിടിച്ചിട്ടുണ്ടെന്നും അത് മാനീക്കുവാൻ സർക്കാരുകൾ തയ്യാറാവണമെന്നും കേരള […]

ഇനി എളിമകൊണ്ടും വിനയം കൊണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കാനൊരുങ്ങി സിപിഎം

സ്വന്തം ലേഖിക തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാൻ നിർബന്ധിക്കേണ്ടെന്ന മുൻ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രവർത്തകർ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം തിരുത്തൽ രേഖയിൽ ഇക്കാര്യം ഉൾപ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തൽ രേഖ […]