അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് സ്വാഗതസംഘമായി

അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് സ്വാഗതസംഘമായി

സ്വന്തം ലേഖകൻ

കോട്ടയം:ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണത്തിന്റെ പ്രചരണാർത്ഥം ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് കോട്ടയം ജില്ലാതല സ്വാഗതസംഘം രൂപീകരിച്ചു.തിരുനക്കര സ്വാമിയാർ മoത്തിൽ നടന്ന യോഗത്തിൽ ശബരിമല അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡൻറ് പി. കേരളവർമ്മ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ദർശനാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ ,സംസ്ഥാന സെക്രട്ടറി മനോജ് എരുമേലി, ജില്ലാ സെക്രട്ടറി കൃഷ്ണൻകുട്ടി കുറുപ്പ്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണൻ, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹനൻ, എന്നിവർ പ്രസംഗിച്ചു. ശബരിമല തീർത്ഥാടനത്തിലെ പരമ്പരാഗത ആചാരങ്ങളെ അട്ടിമറിക്കാനും അലങ്കോലപ്പെടുത്തുവാനുമുള്ള സർക്കാരിന്റെ നീക്കങ്ങളെപ്പറ്റി വിശ്വാസികളോട് വിശദീകരിച്ചു കൊണ്ട് ആചാര്യശ്രേഷ്ഠന്മാരും സന്യാസിവര്യന്മാരും രഥയാത്രയിൽ പങ്കെടുത്ത് സംസാരിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും രഥയാത്ര എത്തും. സെപ്റ്റംബർ 24 നു പന്തളത്തിന്നും രഥയാത്ര ആരംഭിക്കും. ഒക്ടോബറിൽ ജില്ലയിൽ പര്യsനം നടത്തും. സ്വാമി ദർശനാനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ എന്നിവർ മുഖ്യ രക്ഷാധികാരികളായും, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള ചെയർമാനും രാജേഷ് നട്ടാശ്ശേരി ജനറൽ കൺവീനറുമായി ഡോ.എസ്.വി.പ്രദീപ് ട്രഷററായും 108 അംഗ സ്വാഗത സംഘത്തെ തെരഞ്ഞെടുത്തു .