പാലായിൽ ഇനി താമരക്കാലം ,യുവത്വത്തിന് പിന്തുണയേകി നിരവധി പേർ ബി.ജെ.പിയിലേക്ക്

പാലായിൽ ഇനി താമരക്കാലം ,യുവത്വത്തിന് പിന്തുണയേകി നിരവധി പേർ ബി.ജെ.പിയിലേക്ക്

സ്വന്തം ലേഖകൻ

പാല: കേരളത്തിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമായ , ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷമാണ് എൻ ഡി എ സ്ഥാനാർഥിയുടെ പ്രചരണ പരിപാടികൾ ആരംഭിച്ചത് .അദ്ദേഹത്തിന്റെ ഓർമ്മകളിരമ്പുന്ന കുരാലി രണ്ടാം മൈലിൽ നടന്ന പരിപാടിയിലും പങ്കെടുത്ത ശേഷമാണ് എൻ .ഹരി തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് തിരിച്ചു .രാവിലെ പതിനൊന്നു മണിയോടെ കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസിലെത്തി സഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായ രാഖി ബിഷപ്പ് മാർ അറക്കൽ പിതാവിന്റെ കൈയിൽ ബന്ധിച്ചു .ഇതൊരു ചരിത്രമുഹൂർത്തമാണെന്നും ,എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമെന്നും എൻ .ഹരിയേ ആശീർവദിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു .തിരിച്ച്‌ നേരെ എൻ ഡി എ ഓഫീസിലെത്തിയ അദ്ദേഹം ,മുൻ യൂത്ത്ഫ്രണ്ട് ജില്ലാ അധ്യക്ഷനായിരുന്ന തോമസുക്കുട്ടി പൗവ്വത്തിലിനെ ബി.ജെ.പിയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിലും പങ്കെടുത്തു .സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള തോമസുകുട്ടിയേ സ്വീകരിച്ചു .പിന്നീട് പി.എസ്.ശ്രീധരൻ പിള്ള ,നോബിൾമാത്യു എന്നിവരോടൊപ്പം പാല ബിഷപ്പ് ഹൗസിലെത്തിയ എൻ .ഹരി അഭിവന്ദ്യ മാർ. ജോസഫ് പള്ളിക്കാപ്പറമ്പിൽ, അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എന്നിവരെ കണ്ട് അനുഗ്രഹംതേടി. ചില സ്വകാര്യപരിപാടികളുമായി മണ്ഡലത്തിൽ അൽപ നേരം ചിലവഴിച്ചതിനു ശേഷം ,എൻ ഡി എ ഓഫീസിൽ നടന്ന എൻ.ഡി.എ യോഗത്തിലും .യുവമോർച്ച നേതൃയോഗത്തിലും അദ്ദേഹം പങ്കെടുത്തു. വൈകുന്നേരം നടന്ന ,രാമപുരം ,കരൂർ ,ഭരണങ്ങാനം പഞ്ചായത്തുകളിലെ കൺവൻഷനുകളിലും പങ്കെടുത്ത ശേഷം .ചില പ്രധാന വ്യക്തികളേ കാണുവാൻ പുറപ്പെട്ടു . ഇലക്ഷൻ പ്രവർത്തനത്തിന് ആവേശമായി ദേശീയ നേതാക്കൾ പാലയിലേക്കെത്തുവാൻ തുടങ്ങി .ഞായറാഴ്ച നടക്കുന്ന എൻ ഡി എ ഇലക്ഷൻ കൺവൻഷൻ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ഉത്ഘാടനം ചെയ്യും.