മാണി സി കാപ്പാന് സമുദായ അംഗങ്ങൾക്കിടയിൽ അനുകൂല തരംഗം ; ജോസ് ടോമിന് ജനകീയമുഖമില്ല : വെള്ളാപ്പള്ളി

മാണി സി കാപ്പാന് സമുദായ അംഗങ്ങൾക്കിടയിൽ അനുകൂല തരംഗം ; ജോസ് ടോമിന് ജനകീയമുഖമില്ല : വെള്ളാപ്പള്ളി

സ്വന്തം ലേഖിക

ചേർത്തല: പാലായിലെ സമുദായ അംഗങ്ങൾക്കിടയിൽ മാണി. സി. കാപ്പൻ അനുകൂല തരംഗമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതേ രീതിയിൽ പോയാൽ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നിലപാടുകളുമായി എസ്എൻഡിപി യോഗം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാർലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതൻ വെറും കടലാസ് പുലിയാണ്. സമിതിയിൽ നിന്ന് ഒരു സുഗതൻ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാർലമെന്ററി വ്യാമോഹമാണ്. സമിതി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടില ചിഹ്നം നിലനിർത്താനാകാത്ത പാർട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.