പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനും പങ്കുണ്ടോ ? : അഡ്വ.ജയശങ്കർ

സ്വന്തം ലേഖിക തിരുവനന്തപുരം: എറണാകുളത്തെ മരടിൽ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയർന്നുവന്നിരുന്നു. എന്നാൽ മരടിലെ ഫ്ലാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ താൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ വിശദീകരണം. ഇതിന് പിന്നാലെ് സംഭവത്തിൽ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ രംഗത്ത് എത്തി. ‘ പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. […]

ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റീസിൻറെ താത്കാലിക ചുമതല നൽകി. മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് താഹിൽരമണി രാജിവച്ചത്. താഹിൽ രമണിയുടെ വസതിയിലെത്തി തമിഴ്‌നാട് നിയമമന്ത്രി സി.വി ഷൺമുഖം രാജി തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാജികാര്യത്തിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ […]

പാലായിൽ ഇനി നിശബ്ദ പ്രചരണം ; വോട്ടെടുപ്പ് തിങ്കളാഴ്ച

സ്വന്തം ലേഖിക പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികൾ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാർഥികൾ. വാഹന പര്യടനം പൂർത്തിയായതിനാൽ നാട്ടിലെ പൗരപ്രമുഖരെയും മറ്റും നേരിട്ടു കണ്ടാവും പ്രധാന സ്ഥാനാർഥികളുടെ ഇന്നത്തെ പ്രചാരണം. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിയും സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കൽ കൂടി കാണും. എന്നാൽ ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ കാതടപ്പിച്ചുള്ള പ്രചാരണ കോലാഹലങ്ങൾ ഇന്നുണ്ടാകില്ലെന്ന് മുന്നണികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം […]

‘കമ്പിയില്ലേൽ കമ്പിയെണ്ണും’ വി കെ ഇബ്രാഹിം കുഞ്ഞിനെ ട്രോളി എം എം മണി

സ്വന്തം ലേഖിക പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അരോപണവിധേയനായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്ബിയില്ലേൽ കമ്ബിയെണ്ണേണ്ടി വരുമെന്നാണ് മണിയുടെ പരിഹാസം. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഉൾപ്പെടുത്താതിനെ തുടർന്ന് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളിയത് ; സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ

സ്വന്തം ലേഖിക കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സരിത എസ് നായരുടെ നാമനിർദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായർ നാമനിർദേശ പത്രിക നൽകിയത്. എന്നാൽ രണ്ടിടത്തും പത്രികകൾ തളളിപ്പോയി. തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയത് കൊണ്ടാണ് സരിത എസ് നായരുടെ പത്രിക തളളിപ്പോയത് എന്ന് രാഹുൽ ഗാന്ധി […]

നാമനിർദ്ദേശ പത്രികകൾ തള്ളിയതിന് പിന്നിൽ ഗൂഢാലോചന : അമൽ ചന്ദ്ര

സ്വന്തം ലേഖിക തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് കെ.എസ്.യു സമർപ്പിച്ച നാമനിർദ്ദേശ പത്രികകൾ തള്ളിയതിനു പിന്നിൽ എസ്.എഫ്.ഐയുടെയും ഇടത് അനുകൂല അദ്ധ്യാപകരുടെയും ഗൂഢാലോചനയുണ്ടെന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതു സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ, സർവകലാശാല ഡീൻ, വൈസ് ചാൻസലർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബാഹുൽ പറഞ്ഞു. ചെയർമാൻ അടക്കം ഏഴ് സ്ഥാനങ്ങളിലേക്കാണ് കെ.എസ്.യു പത്രിക സമർപ്പിച്ചത്. പൂരിപ്പിച്ചതിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രികകൾ തള്ളിയത്. എ.ഐ.എസ്.എഫ്, ഫ്രറ്റേണിറ്റി എന്നിവരുടെ പത്രികകളും തള്ളിയിരുന്നു. മത്സരിക്കുന്ന സ്ഥാനത്തിനു […]

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച മലയാളി അധ്യാപകന് മുട്ടൻ പണി

സ്വന്തം ലേഖിക ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷപിച്ച മലയാളി അദ്ധ്യാപകന് മുട്ടൻ പണി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള ഒരു സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന സിജു ജയരാജിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വിനയായത്. മോദിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിജു ജയരാജിന് ജോലി നഷ്ടപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേരളത്തിലെ നേതാക്കളാണ് ആദ്യം പ്രതിഷേധമുയർത്തിയത്. സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന സിനു മോദിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റ് ഇട്ടത്. തുടർന്ന് ബി.ജെ.പി നേതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ജോലി ചെയ്തിരുന്ന സ്‌കൂൾ […]

ഈരാറ്റുപേട്ട നഗരസഭ ഭരണം സിപിഎമ്മിന്

സ്വന്തം ലേഖിക ഈരാറ്റുപേട്ട : ചെയർമാൻ സ്ഥാനത്തേയ്ക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ ലൈല പരീത് വിജയിച്ചു. യു.ഡി.എഫിലെ വി.എം സിറാജിനെ പരാജയപ്പെടുത്തിയാണ് ലൈല പരീത് വിജയിച്ചത്. എസ്.ഡി.പി.ഐയുടെ രണ്ട് വോട്ടുകളാണ് തെരഞ്ഞെടുപ്പിൽ നിർണായകമായത്. വിഎം സിറാജിന് 12 വോട്ടുകളും ലൈല പരീതിന് 14 വോട്ടുകളും ലഭിച്ചു. ലൈല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തടിവെട്ട് വിവാദത്തെ തുടർന്ന് വി.കെ കബീർ രാജിവെച്ചതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

2029 ൽ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു ശിഷ്ടകാലം ഹിമാലയത്തിൽ സന്ന്യാസിയായ് കഴിയും

സ്വന്തം ലേഖിക ന്യൂഡൽഹി: വരുന്ന പതിനൊന്ന് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും ബാക്കിയുള്ള കാലം ഹിമാലയത്തിൽ സന്യാസിയായി കഴിയാൻ വിനിയോഗിക്കുമെന്നും എഴുത്തുകാരനും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ മിൻഹാൻസ് മർച്ചന്റ്. ഒരു ദേശീയ മാദ്ധ്യമത്തിലെ പരിപാടിക്കിടെയായിരുന്നു മർച്ചന്റ് ഈ അഭിപ്രായപ്രകടനം നടത്തിയത്. പതിനെട്ടാം വയസിൽ ഹിമാലയത്തിലേക്ക് പോയ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വീണ്ടും എൺപതാം വയസിൽ ഹിമാലയത്തിലേക്ക് പോകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ആഗ്രഹിക്കാത്ത അദ്ദേഹം 11 വർഷത്തിന് ശേഷം ഹിമാലയത്തിലേക്ക് പോകും. ലളിത […]

സി പി സുഗതന്റേത് സംഘപരിവാർ ആശയങ്ങൾ : പുന്നല ശ്രീകുമാർ

സ്വന്തം ലേഖിക തിരുവനന്തപുരം: സി.പി.സുഗതൻറേത് സംഘപരിവാർ ആശയങ്ങളെന്ന് കെപിഎംഎസ് നേതാവും നവോത്ഥാന സംരക്ഷണ സമിതി കൺവീനറുമായ പുന്നല ശ്രീകുമാർ. ശബരിമലയിൽ ലിംഗസമത്വം ഉറപ്പാക്കാനാണ് നവോത്ഥാന സംരക്ഷണസമിതി. താനും വെള്ളാപ്പള്ളിയും ചേർന്ന് സമിതി ഹൈജാക്ക് ചെയ്‌തെന്ന ആരോപണം ശരിയല്ല. സുഗതൻറെ നിലപാട്് സമിതിയിൽ മുമ്പും പ്രശ്‌നമായിട്ടുണ്ടെന്നും ശ്രീകുമാർ പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതി വിടാൻ ജോയിൻറ് കൺവീനറായിരുന്ന സി.പി സുഗതൻറെ നേതൃത്വത്തിലുള്ള ഹിന്ദു പാർലമെൻറ് തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ. വിശാല ഹിന്ദു ഐക്യത്തിന് നവോത്ഥാന സമിതി തടസമാണെന്ന് വിലയിരുത്തിയിരുന്നു അമ്പതിലധികം സമുദായ സംഘടനകൾ സമിതി […]