ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയില്‍  വീട്ടുതടങ്കലില്‍ തുടരുന്നു ;  ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ്; ടിഡിപിയുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത്  സുരക്ഷ ശക്തമാക്കി

ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയില്‍ വീട്ടുതടങ്കലില്‍ തുടരുന്നു ; ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ്; ടിഡിപിയുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

സ്വന്തംലേഖിക

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും അമരാവതിയില്‍ വീട്ടുതടങ്കലില്‍ തുടരുന്നു. ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ് വ്യക്തമാക്കി.

ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിശദീകരണം. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരില്‍ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലില്‍ ആക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ചലോ ആത്മാക്കുര്‍’ എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു.
ജഗന്‍ മോഹന്‍ റെഡി സര്‍ക്കാരിനും വൈഎസ്‌ആര്‍സിപിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി.

എന്നാല്‍ രാവിലെ റാലി തുടങ്ങും മുന്‍പേ നായിഡുവും മകനും അമരാവതിയിലെ വീട്ടില്‍ തടങ്കലില്‍ ആയി. അമരാവതിയിലെ ചന്ദ്രബാബു നായിഡുന്റെ വീടിലെ പ്രധാന ഗേറ്റ് പൊലീസ് പൂട്ടി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.ടിഡിപി പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.