നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി. നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി […]

തിരുവള്ളുവറിനെ പോലെ എന്നെയും കാവി പൂശാൻ ശ്രമിക്കുന്നു ; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്

  സ്വന്തം ലേഖിക ചെന്നൈ : ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്താമായിരിക്കെ, ഈ പ്രചാരണങ്ങളെ പാടേ തള്ളി തമിഴ് സൂപ്പർ താരം രജനീകാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ‘തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാൻ ശ്രമിക്കുന്നു. എന്നാലത് നടക്കാൻ പോകുന്നില്ല,’ രജനീകാന്ത് പ്രതികരിച്ചു. പൊൻ രാധാകൃഷ്ണൻ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ചെന്നൈയിൽ നടൻ കമൽഹാസൻറെ നിർമാണ കമ്പനിയുടെ പുതിയ ഓഫീസിൻറെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമർശം. കമൽഹാസൻ രാഷ്ട്രീയത്തിൽ […]

പത്തനംതിട്ട തെരഞ്ഞെടുപ്പ് ; ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ഇടതു സ്ഥാനാർത്ഥി വീണ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്ക് മാറ്റി. യുഡിഎഫിനുവേണ്ടി മത്സരിച്ച ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണഘട്ട ത്തിൽ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങൾ നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ആന്റോ ആന്റണി എംപി മതത്തിന്റെ പേരിൽ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ ജോർജ് ഹൈക്കോടതിയെ […]

പൂതന പരാമർശം തോൽവിയ്ക്ക് കാരണമായി ; ജി സുധാകരനും അരീഫിനും വിമർശനം

സ്വന്തം ലേഖിക ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലുണ്ടായ തോൽവിക്ക് കാരണം ചർച്ച ചെയ്ത സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ മന്ത്രി ജി സുധാകരനെതിരെ വിമർശനം. ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പൂതന പരാമർശം വോട്ട് കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എംഎൽഎ നിലയിൽ എ എം ആരിഫ് മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും ഇതും പരാജയത്തിന് കാരണമായെന്നും യോഗത്തിൽ കുററപ്പെടുത്തി. രണ്ടാം ഘട്ട പ്രാചരണത്തിന് എത്തിയപ്പോഴാണ് ജി സുധാകരൻ പൂതന പരാമർശം നടത്തിയത്. പൂതനകൾക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കളളം പറഞ്ഞും മുതലക്കണ്ണീർ […]

യുഎപിഎ ഇടതു നയമല്ലെന്നു പറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ല ; പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണം : വി മുരളീധരൻ

  സ്വന്തം ലേഖിക കോഴിക്കോട്; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയത്, പുനഃപരിശോധിക്കുന്നതിനെ വിമർശിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർട്ടി നേതാക്കളുടെ വാക്കനുസരിച്ചല്ല സർക്കാർ തീരുമാനമെടുക്കേണ്ടത്. പാർട്ടി നേതാക്കളുടെ വാക്കോ ഭരണഘടനയോ വലുതെന്ന് സർക്കാർ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു. യുഎപിഎ ഇടതുസർക്കാർ നയമല്ല എന്നുപറയുന്നവർക്ക് ഭരിക്കാൻ അവകാശമില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പ്രോസിക്യൂഷൻ പുനഃപരിശോധിക്കാനുള്ള നീക്കത്തിനോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. രണ്ടുദിവസത്തെ സമയമാണ് യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാനായി കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. രണ്ടു പ്രതികളുടെയും […]

പിണറായിയുടെ പെരുമാറ്റം ഹിറ്റ്‌ലറെപോലെയാണ്, ഏഴുപേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം: ഏഴു പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം ഹിറ്റ്ലറെ പോലെയാണ്. വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ആണ് പിണറായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഐയും സിപിഎമ്മും അദ്ദേഹത്തെ വിമർശിക്കുമ്പോഴും അതൊന്നും തിരുത്താൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടി കാണിച്ചു. മാത്രമല്ല മാവോയിസ്റ്റുകളെ ഇതുവരെ കോൺഗ്രസ് പിന്തുണച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ […]

‘ ഈ ഗ്രാമം ഞാനിങ്ങെടുക്കുവാ ‘ തൃശൂർ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് സുരേഷ് ഗോപി എംപി

  സ്വന്തം ലേഖിക തൃശൂർ : ‘ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ തൃശ്ശൂർ പ്രസംഗത്തിലൂടെയാണ് സുരേഷ് ഗോപി ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ട്രോളുകൾ ഈ വിഷയത്തിൽ നിറയുകയും ചെയ്തു. ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് എംപിയായ ഈ താരം. അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. വിഡിയോയിൽ ഒരു ഗ്രാമം […]

ശബരിമലയിൽ കടകൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും : കടകംപള്ളി സുരേന്ദ്രൻ

  സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമലയിലെ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ എത്തിയില്ലെങ്കിൽ സർക്കാർ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടമുറികൾ ലേലത്തിലെടുക്കുന്നതിൽ വ്യാപാരികൾക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികൾ ലേലം കൊള്ളാൻ തയ്യാറാകുമോ എന്ന് കുറച്ചു ദിവസം കൂടി നോക്കുമെന്നും ഇല്ലെങ്കിൽ സർക്കാർ പകരം നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ‘കടമുറികൾ ലേലത്തിലെടുക്കാൻ ആരും വന്നില്ലെങ്കിൽ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കൺസ്യൂമർഫെഡ് വിചാരിച്ചാൽ എല്ലാം നടക്കും. […]

പിഎസ്‌സി വിവാദ റാങ്ക് പട്ടിക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞത് ക്രമക്കേടിന് തെളിവെന്ന് രമേശ് ചെന്നിത്തല

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഎസ്‌സിയുടെ വിവാദ റാങ്ക് പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യീൂണൽ തടഞ്ഞു.ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികകളിലേക്കുള്ള നിയമനമാണ് തടഞ്ഞത്.സുപ്രീംകോടതിയുടെ നലവിലെ നിർദ്ദേശങ്ങൾ മറികടന്ന് അഭിമുഖ പരീക്ഷയിൽ ഇടത് സംഘടനാ നേതാക്കൾക്ക് മാർക്ക് ദാനം നടത്തിയത് വിവാദമായിരുന്നു.ക്രമക്കേട് നടന്നതിന്റെ തെളിവാണ് ട്രൈബ്യൂണൽ ഇടപെടലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസൂത്രണ ബോർഡിലെക്ക് പിഎസ്‌സി നടത്തിയ ചീഫ് സോഷ്യൽ സർവ്വീസ്, ചീഫ് ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ് തസ്തികകളിലേക്കുള്ള നിയമനത്തിലാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ഇടപെടൽ.ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയിൽ പിന്നിൽ പോയ ഉദ്യോഗാർത്ഥികൾക്ക് […]

സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

  സ്വന്തം ലേഖിക കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് […]