ശബരിമലയിൽ കടകൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും : കടകംപള്ളി സുരേന്ദ്രൻ

ശബരിമലയിൽ കടകൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ പകരം സംവിധാനം സർക്കാർ ഒരുക്കും : കടകംപള്ളി സുരേന്ദ്രൻ

Spread the love

 

സ്വന്തം ലേഖിക

പത്തനംതിട്ട: ശബരിമലയിലെ കടമുറികൾ ലേലത്തിലെടുക്കാൻ വ്യാപാരികൾ തയ്യാറാകാത്ത വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ കടമുറികൾ ലേലത്തിനെടുക്കാൻ വ്യാപാരികൾ എത്തിയില്ലെങ്കിൽ സർക്കാർ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

കടമുറികൾ ലേലത്തിലെടുക്കുന്നതിൽ വ്യാപാരികൾക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികൾ ലേലം കൊള്ളാൻ തയ്യാറാകുമോ എന്ന് കുറച്ചു ദിവസം കൂടി നോക്കുമെന്നും ഇല്ലെങ്കിൽ സർക്കാർ പകരം നടപടി കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കടമുറികൾ ലേലത്തിലെടുക്കാൻ ആരും വന്നില്ലെങ്കിൽ ഭക്തർക്ക് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. കൺസ്യൂമർഫെഡ് വിചാരിച്ചാൽ എല്ലാം നടക്കും. അതിന് സർക്കാർ സംവിധാനങ്ങളുണ്ട്. ഇതെല്ലാം 24 മണിക്കൂർ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂ.’ – മന്ത്രി പറഞ്ഞു.

ശബരിമല മണ്ഡലകാലത്തെ മുന്നൊരുക്കങ്ങൾ വൈകിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും ഇത്തവണ എട്ടാം മാസത്തിൽതന്നെ ശബരിമലയിൽ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ഒരു കാരണവുമില്ലാത്തതിനാലാണ് ചിലർ പ്രതിഷേധിക്കുന്നതെന്നും കടകംപള്ളി പ്രതികരിച്ചു.

ശബരിമലയിലെ മുന്നൊരുക്കങ്ങൾ വൈകിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്കെതിരെ എരുമേലിയിൽ കരിങ്കൊടി കാണിച്ചിരുന്നു.