പിണറായിയുടെ പെരുമാറ്റം ഹിറ്റ്‌ലറെപോലെയാണ്, ഏഴുപേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

പിണറായിയുടെ പെരുമാറ്റം ഹിറ്റ്‌ലറെപോലെയാണ്, ഏഴുപേരെ കൊന്നതിന്റെ കുറ്റബോധം ആ മുഖത്ത് ഉണ്ട് ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ഏഴു പേരെ വെടി വെച്ച് കൊന്നതിന്റെ കുറ്റബോധം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്ത് തെളിഞ്ഞ് കാണാനുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം ഹിറ്റ്ലറെ പോലെയാണ്. വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ആണ് പിണറായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിപിഐയും സിപിഎമ്മും അദ്ദേഹത്തെ വിമർശിക്കുമ്പോഴും അതൊന്നും തിരുത്താൻ അദ്ദേഹം തയ്യാറാവുന്നില്ലെന്നും ചെന്നിത്തല ചൂണ്ടി കാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല മാവോയിസ്റ്റുകളെ ഇതുവരെ കോൺഗ്രസ് പിന്തുണച്ചിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു. ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ യുഎപിഎ ചുമത്തിയത് ഇതാദ്യമായാണ്. റിട്ട ജസ്റ്റിസ് പി.എസ് ഗോപിനാഥൻ അധ്യക്ഷനായ കമ്മിറ്റിക്കു യുഎപിഎ പുനഃ പരിശോധിക്കാൻ അധികാരം ഇല്ല.

പ്രതികൾക്കെതിരെ വിചാരണ വേണോ എന്ന് തീരുമാനിക്കാൻ മാത്രമേ ആ കമ്മിറ്റിക്ക് അധികാരമുള്ളു. യുഎപിഎ നിലനിൽക്കും എന്നാണ് ഐജി പറഞ്ഞത്. സിപിഎമ്മിന്റെ ഉന്നതനേതാക്കൾ വരെ പൊലീസിനെ കുറ്റപ്പെടുത്തി. പൊലീസിന്റെ ഉത്തരവാദിത്തം ആർക്കാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനോ താനോ അല്ല ആഭ്യന്തര മന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണെന്ന് സി.പി.ഐ തന്നെ പറയുന്നു. മോദിയുടെ വാക്കുകൾ കടമെടുത്താണ് പിണറായി ന്യായീകരണവുമായി എത്തുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ടയിൽ ജുഡിഷ്യൽ അന്വേഷണം വേണം. കേരത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് എതിരെ ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കുന്നത്. പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിന് മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് അലന്റെ വീട്ടിൽ പോയ തോമസ് ഐസക് പറയട്ടെയെന്നും ചെന്നിത്തല പറഞ്ഞു.