സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

  സ്വന്തം ലേഖിക കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് […]

സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല ; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് സർക്കാരിന്റെ കിരാത മുഖമാണ് ; ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടത് : രമേശ് ചെന്നിത്തല

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അട്ടപ്പാടിയിലെ മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് പേരെയാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്. രണ്ട് സിപിഎം പ്രവർത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് […]

മഹാരാഷ്ട്രയിൽ തർക്കം മുറുകുന്നു ; ബി.ജെ.പിയില്ലാതെയും സർക്കാർ രൂപീകരിക്കാം : മുന്നറിയിപ്പുമായി ശിവസേന

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ തർക്കം മുറുകുന്നു.മുഖ്യന്ത്രിപദമടക്കം അധികാരം തുല്യമായി വീതിക്കണമെന്ന ആവശ്യം ശിവസേന വീണ്ടും ഉയർത്തിയതോടെ, അയഞ്ഞെന്നു കരുതിയ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് […]

ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി ; ചെയർമാനായി തെരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

  സ്വന്തം ലേഖകൻ കട്ടപ്പന: കേരളാ കോൺഗ്രസ് (എം) ചെയർമാനായി ജോസ്.കെ.മാണിയെ തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും. സ്റ്റേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി സമർപ്പിച്ച അപ്പീൽ കട്ടപ്പന സബ് കോടതി തള്ളി. അടിയന്തരമായി ഈ കേസിൽ ഇടപെടേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണി പ്രവർത്തിക്കുന്നതിനെതിരേ പി.ജെ.ജോസഫ് വിഭാഗം മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ സമ്ബാദിച്ചിരുന്നു. ഈ സ്റ്റേക്കെതിരേയാണ് ജോസ് കെ.മാണിയും കെ.ഐ.ആന്റണിയും സബ്കോടതിയെ സമീപിച്ചത്.

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ച് തടഞ്ഞു നിർത്തി അഞ്ച് കെഎസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി. […]

അമിത ഷായുടെ അപ്രതീക്ഷിത നീക്കം ; സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ? പാർട്ടി അധ്യാക്ഷനോ?

  സ്വന്തം ലേഖകൻ ഡൽഹി : സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാർട്ടിയുടെ കേരള അദ്ധ്യക്ഷനോ ? രണ്ട് നാളുകൾക്ക് മുൻപേ മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ പാർട്ടി കേന്ദ്രത്തിൽ അത്തരത്തിൽ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസിൽ കണ്ടാണെന്നും പറയപ്പെടുന്നു.എന്നാൽ  കേരളത്തിലെ നേതാക്കളാരും തന്നെ ഈ അഭ്യൂഹങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്നില്ല. കഴിഞ്ഞ  […]

മാവോയിസ്റ്റ്‌ വേട്ട : ‘വർഗ്ഗബോധം എന്നൊന്നുണ്ട് , കൊലചെയ്യപ്പെട്ടത് സഖാക്കളാണ് ‘ ; ഡിവൈഎഫ്‌ഐയിൽ നിന്ന് രാജി വച്ച് ജില്ലാ കമ്മറ്റി നേതാക്കൾ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി അംഗം എസ് യാസിൻ എന്നിവരാണ് രാജിവെച്ചത്. ‘ഡിവൈഎഫ്‌ഐ,സിപിഐഎം സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം’ ?എന്നായിരുന്നു അമൽ ദേവ് ഫേസ്ബുക്കിൽ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയിൽ രോഷം പ്രകടിപ്പിച്ച് 6 […]

ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

  സ്വന്തം ലേഖിക കൊച്ചി: മേയർ സൗമിനി ജെയിനെ പരോക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിന്റെ സംസ്‌കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമർശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ‘ഇത് കോൺഗ്രസാണ് സഹോദരി..തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോൺഗ്രസാണെന്നും ഹൈബി ഈഡൻ പറയുന്നു’. നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും […]

വി എസ് അച്യൂതാനന്ദന്റെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു ; സന്ദർശകർക്ക് വിലക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: ശ്രീ ചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദൻറെ ആരോഗ്യ നില കൂടുതൽ മെച്ചപ്പെട്ടു.ചികിത്സയോടും മരുന്നുകളോടും അദ്ദേഹത്തിൻറെ ശരീരം സാധാരണ രീതിയിൽ പ്രതികരിക്കുന്നുണ്ട്. ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായതിനാൽ കുടുംബാംഗങ്ങളും പ്രധാന പാർട്ടി നേതാക്കളുമല്ലാതെ മറ്റു സന്ദർശകരെ ആരെയും കാണാൻ അനുവദിക്കില്ല.

വാളയാർ പീഡനക്കേസിൽ മനോരമയടക്കമുള്ള ചാനലുകൾ എം.ബി രാജേഷിനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണ് ? പ്രമുഖ ചാനലുകളുടെ കുത്തിത്തിരിപ്പ് തുറന്നു കാട്ടി കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ പാലക്കാട്: വാളയാർ പീഡനക്കേസിൽ എന്തുകൊണ്ട് മനോരമയടക്കമുള്ള മലയാളം ചാനലുകൾ മുൻ എം. പി എം. ബി. രാജേഷിനെ ചാനൽ ചർച്ചയ്ക്കു വിളിക്കാത്തതു എന്തുകൊണ്ടെന്ന വിമർശനവുമായി ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ. അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്രന്റ പോസ്റ്റിനു താഴെ അനുകൂലമായും പ്രതികൂലമായും നിരവധി കമന്റുകൾ കാണാം. അതേസമയം, വാളയാർ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐയിലെ മുതിർന്ന വനിതാനേതാവ് ആനി രാജയും രംഗത്ത് വന്നു . വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിടാൻ കാരണം അന്വേഷണത്തിലെ […]