ആശങ്കയകലുന്നില്ല: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം സ്വദേശി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പൻ ആണ് മരിച്ചത്. 76 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. ചൊവ്വാഴ്ച ലഭിച്ച പരിശോധന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി തെളിഞ്ഞത്. ഇക്കഴിഞ്ഞ 27ന് മുംബൈയിൽ നിന്നും വിമാന മാർ​ഗമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. അന്നു മുതൽ ശാരീരിക അസ്വാസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോ​ഗ്യ നില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനകം മരണം […]

നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ വി.കെ.ബാലൻ നിര്യാതനായി

മറിയപ്പള്ളി : തെക്കേപ്പാറ വി.കെ.ബാലൻ (72) നിര്യാതനായി. (നാട്ടകം പൊൻകുന്നത്ത് കാവ് ക്ഷേത്ര ജീവനക്കാരൻ) ഭാര്യ: അരുന്ധതി (കുമാരി) മക്കൾ : മായ, മഞ്ചു മരുമക്കൾ : സുരേഷ്, ഹരികുമാർ സംസ്കാരം  ഇന്ന് ജൂൺ 30 ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ

അതിരമ്പുഴ സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ചു മരിച്ചു: മരിച്ചത് 36 വർഷമായി റിയാദിലെ സ്ഥിരം സാന്നിധ്യമായ മലയാളി

തേർഡ് ഐ ബ്യൂറോ റിയാദ്: കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിയാണ് രോഗം ബാധിച്ച് മരിച്ചത്. അതിരമ്പുഴ നിരപ്പേൽ ഇക്ബാൽ റാവുത്തറാ(67)ണ് മരിച്ചത്. കൊവിഡ് ബാധിച്ച റാവുത്തർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. കിംങ് ഫഹദ് മെഡിസിറ്റി ആശുപത്രിയിലായിരുന്നു ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. സൗദി കൺസൾട്ടന്റ് കമ്പനിയിൽ ഐ.എസ്.ഒ സ്‌പെഷ്യലിസ്റ്റായിരുന്നു ഇദ്ദേഹം. 36 വർഷത്തോളമായി ഇദ്ദേഹം സൗദിയിൽ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. റിയാദിലെ സാമൂഹ്യ പ്രവർത്തന മേഖലകളിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. റിയാദിലെ മലയാളികൾക്കിടയിൽ സാമൂഹ്യ സേവന രംഗങ്ങളിൽ ഇദ്ദേഹം […]

മറിയാമ്മ നിര്യാതയായി

കോട്ടയം : ഗാന്ധിനഗർ ചിറവാലയിൽ പരേതനായ തോമസിൻ്റെ ഭാര്യ മറിയാമ്മ (അമ്മിണി – 94 ) നിര്യാതയായി. സംസ്കാരം ജൂൺ 27 ശനിയാഴ്ച മൂന്നിന് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൽ. മക്കൾ – മോളിക്കുട്ടി , മോനിച്ചൻ, വത്സമ്മ , പരേതരായ കുഞ്ഞുമോൻ , സിബിച്ചൻ. മരുമക്കൾ – പി.ജെ ജോർജ് പറപ്പളളിൽ , മോൻസി , ബാബു വർഗീസ് കുറുംബശേരം കുന്നന്താനം , എൽസി

ഷാഹുൽ ഹമീദ് (75) നിര്യാതനായി.

മറിയപ്പള്ളി : കവിമൊഴി മാസികയുടെ സ്ഥാപകനും നാട്ടകം ഗവ ഹൈസ്‌ക്കൂൾ റിട്ട: അദ്ധ്യാപകനായിരുന്ന ഷഹീദാമൻസിലിൽ ഷാഹുൽ ഹമീദ് (75) നിര്യാതനായി. കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്നു. ഭാര്യ റഷീദ മക്കൾ : ഷാഹീദ , പരേതയായ ഷൈനി , ഷാനവാസ് മരുമക്കൾ : അബ്ദുൾ സലാം, സലീം പി.കെ ബീമ കെ.ബി സംസ്‌കാരം രാവിലെ 11 മണിക്ക് തിരുനക്കര പുത്തൻ പള്ളി ഖബർസ്ഥാൻ

അപ്പു തോമസ് നിര്യാതനായി

വല്യാട്‌: ഓടമ്പ്രയിൽ എം പി തോമസിന്റെ മകൻ അപ്പു തോമസ്‌ (60)നിര്യതനായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച രാവിലെ പത്തിന് വസതിയിൽ ശുശ്രുഷക്ക് ശേഷം കോട്ടയം ബ്ലെസ്സിങ് ടുഡേ മാങ്ങാനത്തുള്ള ചിലമ്പരക്കുന് സെമിത്തേരിയിൽ. മക്കൾ :മനീഷ, അനീഷ, ജിനീഷ.. മരുമക്കൾ :മഹേഷ്‌, ജോബി, അരുൺ

കേരള കോൺഗ്രസ് നേതൃത്വത്തിൽ റാന്നിയിൽ ദേശാഭിമാന ജ്വാല തെളിയിച്ചു

സ്വന്തം ലേഖകൻ റാന്നി:കേരള കോൺഗ്രസ് എം റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ദേശാഭിമാന ജ്വാല നടത്തി. ആദരണീയനായ പത്തനംതിട്ട എംപി. ആന്റോ ആന്റണി ജ്വാല തെളിയിച്ചു. കേരള കോൺഗ്രസ് എം റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചെൻ ആറൊന്നിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ് എബ്രഹാം, ഷാജി തേക്കാട്ടിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ കല്ലമ്പറമ്പിൽ, കെ എസ് സി(എം) ജില്ലാ പ്രസിഡന്റ് റിന്റോ തോപ്പിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് ക്ളീബോ […]

അഡ്വ. പോൾ വർഗീസ് കാവാലത്തിന്റ മകൾ സി. സേവറീന നിര്യാതയായി

ചങ്ങനാശേരി: ചങ്ങനാശേരി മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. പോൾ വർഗീസ് കാവാലത്തിന്റെ പുത്രിയും ഹോളിക്രോസ് സന്യാസ സമൂഹ അംഗവുമായ സി.സേവറീന (ഏലിയാമ്മ 93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വിജയപുരം മെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെതേചേരി ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വെട്ടിമുകൾ സെന്റ്‌ പോൾസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. തൃശിനാപ്പള്ളി സെന്റ്‌ ജോസഫ്‌സ് കോളേജിൽ നിന്നും ബിരുദവും, ബിരുദാനന്ത ബിരുദവും നേടിയ ശേഷം അവിടെ ജോലിയിലിരിക്കെ മഠത്തിൽ ചേർന്നു. ലിറ്റിൽ ഫ്ലവർ എച്ച്. എസ് മൂന്നാർ, സെന്റ് പോൾസ് എച്ച്. എസ് വെട്ടിമുകൾ, […]

പത്തനംതിട്ട സ്വദേശി ജോൺസൻ ജോർജ് കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു

സ്വന്തം ലേഖകൻ ഷാർജ:- ക്രിസത്യൻ ബ്രദറൻ അസംബ്ലി സഭാംഗം ജോൺസൻ ജോർജ് (39) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. ജൂൺ 18 വ്യാഴാഴ്ച വൈകീട്ട് 6:10 നായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ഷാർജ സുലേഖ ആശുപത്രിയിൽ കോവിഡ് രോഗത്തിന്റെ ചികിൽസയിൽ ആയിരുന്നു. മൈലപ്ര തോട്ടാലിൽ വർഗ്ഗീസ് ജോർജ്ജിന്റെ (ജോസ്, ജബൽപൂർ) മരുമകനാണ് പരേതൻ. ഭാര്യ: ജിനു ജോൺസൺ. മക്കൾ: ഡെന്ന, എഡ്‌ലിൻ. സംസ്കാരം പിന്നീട് ഷാർജയിൽ.

തിരുവിഴ ജയശങ്കറിൻ്റെ സഹധർമിണി സീതാലക്ഷ്മി അന്തരിച്ചു

കോട്ടയം: പ്രശസ്ത നാഗസ്വരവിദ്വാനും സംഗീതജ്ഞനുമായ തിരുവിഴ ജയശങ്കറിൻ്റെ പത്നി സീതാലക്ഷ്മി (67) നിര്യാതയായി. കുറച്ചു നാളായി അസുഖ ബാധിതയായിരുന്നു.തിരുവിഴ യുടെ സംഗീത സപര്യയ്ക്കും സംഗീത ജീവിതത്തിനും താങ്ങും തണലുമായിരുന്ന സീതാലക്ഷ്മിയുടെ വിയോഗം തിരുവിഴയ്ക് ആഘാതമായി. മക്കൾ: അജിത് ശങ്കർ (ബംഗളരു) ആനന്ദ് ശങ്കർ. മരുമക്കൾ: ഭുവനേശ്വരി അജിത്, സേതുലക്ഷ്മി ആനന്ദ്.സംസ്ക്കാരം പിന്നീട്.