എൽമെക് ഏജൻസീസ് ഉടമ അനീഷ് കുര്യൻ നിര്യാതനായി

  സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രീറോഡിലെ എൽമെക് ഏജൻസീസ് (മോട്ടോർ കട) ഉടമ മൂലേടം കീടങ്കുറ്റിയിൽ അനീഷ് കുര്യൻ(45) നിര്യാതനായി. കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

റെജി മാത്യു നിര്യാതനായി

സ്വന്തം ലേഖകൻ   ആർപ്പൂക്കര:കൊല്ലംപറമ്പിൽ മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകൻ റെജി മാത്യു (53)നിര്യാതനായി. ഭാര്യ കുറുമുള്ളൂർ കുമാരമംഗലം കുടുംബാംഗം സിൽവി(വിസിബ് മൈക്രോഫിനാൻസ്, ആർപ്പൂക്കര). മക്കൾ:ആഷ്‌ബി(അയർലൻഡ്)ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാപ്രദേശ്) സഹോദരങ്ങൾ:തങ്കമ്മ ജേക്കബ് നടയ്ക്കൽ അതിരമ്പുഴ, തങ്കച്ചൻ കൊല്ലംപറമ്പിൽ, ആർപ്പൂക്കര, മോളി ജോസ് വാളംപറമ്പിൽ കുമരകം, വത്സമ്മ സണ്ണി മംഗലത്തു വില്ലൂന്നി, മേരി ജോസഫ് അറയ്ക്കപ്പറമ്പിൽ, പരേതനായ അച്ചു കൊല്ലംപറമ്പിൽ ആർപ്പൂക്കര. സംസ്‍കാരം പിന്നീട്.

പി.എം മാത്യു നിര്യാതനായി

കുറവിലങ്ങാട്: പാറപ്പുറത്ത് പി.എം മാത്യു (92) നിര്യാതനായി. സംസ്‌കാരം തിങ്കൾ 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ മരങ്ങോലി തകിടിപ്പുറത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അപ്പച്ചൻ (ബീനാ ബേക്കറി, കുറവിലങ്ങാട്), ജോസ് (പാരീസ് ബേക്കറി, ഇലഞ്ഞി), ഔസേപ്പച്ചൻ (അജോ ബേക്കറി, കുറവിലങ്ങാട്), ബെന്നിച്ചൻ (പാരീസ് ബേക്കറി, കുറവിലങ്ങാട്), മേരി, ഗ്രേസി, ആലീസ്, മിനി, മരുമക്കൾ: മേരി പാളിത്തോട്ടം (കാഞ്ഞിരത്താനം), സാലി കോയിക്കൽ (കുറവിലങ്ങാട്), ആൻസമ്മ പുളിയ്ക്കൽ (കാപ്പുന്തല), സോളി പോളച്ചിറയിൽ (മാൻവെട്ടം), ഏബ്രഹാം തറപ്പിൽ (പാലക്കാട്), സണ്ണി […]

പി.എം സാജൻ നിര്യാതനായി

പൂവൻതുരുത്ത്: പാറയിൽ താഴെ പി.എം സാജൻ (54) നിര്യാതനായി. ഭാര്യ : പൊന്നമ്മ സാജൻ മക്കൾ: ക്രിസ്റ്റോണിയ , ക്രിസ്റ്റോജിൻ മരുമകൻ : എൻ.എസ് മനു സംസ്കാരം മേയ് പത്ത് തിങ്കളാഴ്ച രാവിലെ പത്തിന് കൊല്ലാട് ഡെലിവറൻസ് ചർച്ച് സെമിത്തേരിയിൽ.

ചാക്കോ പി.മാത്യു നിര്യാതനായി

പാമ്പാടി: ചുഴികുന്നേൽ വീട്ടിൽ ചാക്കോ പി മാത്യു (67) നിര്യാതനായി. മൃതദേഹം മേയ് പത്തിന് ഉച്ചയ്ക്ക് 12 മുതൽ വീട്ടിൽ പൊതുദർശനത്തിനായി വെക്കുന്നതാണ് .സംസ്‌കാരം മേയ് പത്തിന് തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വസതിയിൽ ശുശ്രുഷായ്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ . ഭാര്യ – ആനി ചാക്കോ ( കരിമ്പിൽ ഹൗസ് , പത്തനംതിട്ട ) മക്കൾ – ജീൻസു മാത്യു , ജെറി മാത്യൂ , ജെസ്ന മാത്യു , ജിന്റാ മാത്യു മരുമക്കൾ – ജിറ്റി മേരി […]

മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു 

  സ്വന്തം ലേഖകൻ   കൊച്ചി: മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.   ഇന്ന് പുലർച്ചെ 2 ന് ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.   നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ .

പി.ജി നടരാജൻ നിര്യാതനായി

കോട്ടയം: കോടിമതയിൽ പണിക്കരു വീട് കുടുംബാംഗമായ പി.ജി. നടരാജൻ (77) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ശാന്തമ്മാൾ തിരുവല്ല കാവുംഭാഗം കളരിക്കൽ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ലേഖ രജീവ്, സുരേഷ് കുമാർ, ലതാ ബാബു, മരുമക്കൾ: രജീവ് മൂലേടം, ബാബു ചങ്ങനാശേരി .  

വിജയലക്ഷ്മി നിര്യാതയായി

കുറിച്ചി : കാവിൽകിഴക്കേതിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ വിജയലക്ഷ്മി(68) നിര്യാതയായി. സംസ്കാരം മേയ് എട്ട് ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ – വിദ്യ എ നായർ.രൂപ എ നായർ. പ്രവീൺ എ നായർ, അരുൺ എ നായർ. മരുമക്കൾ – രാജു. സരിത

ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു; വിടവാങ്ങിയത് അധോലോകത്തെ ബഡാ ദാദ

  സ്വന്തം ലേഖകൻ      ഡൽഹി: അധോലോക നായകന്‍ ഛോട്ട രാജൻ(61) കൊവിഡ് രോഗബാധിച്ച് മരിച്ചു. രോഗബാധയെ തുടര്‍ന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സർവീസസിൽ (എയിംസ്) ചികിത്സയിലായിരുന്നു.   ഏപ്രിൽ 26 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്. 2015 ൽ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിനെത്തുടർന്ന് ന്യൂഡൽഹിയിലെ ഉയർന്ന സുരക്ഷയുള്ള തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു.   70 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതിൽ മുംബൈയിൽ നടത്തിയ കൊലപാതകവും കവര്‍ച്ചയും അടക്കം ഉള്‍പ്പെടുന്നുണ്ട്. രാജേന്ദ്ര നികാൽജെ എന്നയാരുന്നു ഇയാളുടെ യഥാര്‍ത്ഥ പേര് […]

കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം: കോട്ടയം നഗരസഭാ മുന്‍കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന എന്‍.എസ് ഹരിശ്ചന്ദ്രന്‍(51) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. ഹരിയുടെ ഭാര്യയും മകനും ആയിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീടാണ് ഹരിയും രോഗബാധിതനായത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും, പിന്നീട് അപ്രതീക്ഷിതമായി സ്ഥിതി വഷളാവുകയായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കെ എസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് വന്ന ഹരിശ്ചന്ദ്രന്‍ കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. സംസ്‌കാരം പിന്നീട്.