കെ.എൻ രാമൻ ആചാരി നിര്യാതനായി

കോട്ടയം : താഴത്തങ്ങാടി, കുന്നുംപുറത്ത് പാണ്ഡ്യാല പറമ്പിൽ കെ.എൻ രാമൻ ആചാരി (89) നിര്യാതനായി. സംസ്‌കാരം മേയ് 13 ന് വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിക്ക് സംസ്‌ക്കാരം വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ, മക്കള്‍ : ഇന്ദിര, സന്തോഷ് കുമാർ, സുരേഷ് കുമാർ, ജയകുമാരി, ജയചന്ദ്രൻ, സജി കുമാർ മരുമക്കൾ: സുദർശൻ (കോടിമത), ശ്രീകുമാർ (മുംബൈ), അനിത സന്തോഷ്, സിന്ധു സുരേഷ്

മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

  സ്വന്തം ലേഖകൻ   തൃശ്ശൂർ: എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു   പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.   ആൻറിജൻ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. രാവിലെ 9.35നായിരുന്നു മരണം.   1941 ജൂണ്‍ 23ന് കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖമനയാണ് മാടമ്പ്. അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. […]

സി.വൈ ചെല്ലമ്മ നിര്യാതയായി

സായിപ്പു കവല : റിട്ട. ഹെഡ് മാസ്റ്റർ കൂവപ്പറമ്പിൽ പരേതനായ കെ.എസ്.തങ്കപ്പന്റെ ഭാര്യ പാപ്പനംകോട് കെ എസ് ആർ ടി സി സെൻട്രൽ വർക്സ് റിട്ട. അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ സി വൈ ചെല്ലമ്മ (77) നിര്യാതയായി. തിരുവല്ല പുളിക്കീഴ് ചുങ്കത്തുമാലിൽ കുടുംബാംഗമാണ്. മക്കൾ: രാജി കെ തങ്കപ്പൻ , സുനിൽ കെ തങ്കപ്പൻ (സപ്ലൈകോ , ചിങ്ങവനം. – സി എസ് ഡി എസ് സ്റ്റേറ്റ് കമ്മറ്റി അംഗം) പരേതനായ അനിൽ കെ തങ്കപ്പൻ ,രജനി കെ തങ്കപ്പൻ. മരുമക്കൾ: മുക്കട പുളിമൂട്ടിൽ […]

അസ്തമിച്ചു ഗൗരീയുഗം; കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ തളരാത്ത പെണ്‍കരുത്ത്

  സ്വന്തം ലേഖകന്‍   തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മ(102) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തില്‍ അണുബാധയും മൂത്രാശയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറഞ്ഞിരുന്നു.   കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി…’ കെ.ആര്‍ ഗൗരിയമ്മയെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സമയത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് അവരെപ്പറ്റി എഴുതിയ വരികളാണിത്. ആരെയും കൂസാത്ത പ്രകൃതത്തിന് ഉടമയായ, കേരളത്തിലെ ആദ്യ മന്ത്രിസഭാ അംഗമായ ഗൗരിയമ്മയില്‍ തുടങ്ങുന്നതാണ് കേരളത്തിന്റെ പെണ്‍രാഷ്ട്രീയം. സമരഭൂമിയില്‍ പടവെട്ടി, ഉറച്ച ചുവടുകളുമായി നിയമസഭയിലേക്ക് […]

ഡെന്നിസ് ജോസഫ് അന്തരിച്ചു; വിടവാങ്ങിയത്, താരങ്ങളെയും സൂപ്പർ താരങ്ങളെയും മലയാളത്തിന് സമ്മാനിച്ച അതുല്യപ്രതിഭ 

സ്വന്തം ലേഖകൻ കോട്ടയം : തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു. ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി. 1985-ൽ […]

വി.കെ ലളിത നിര്യാതയായി

കുമരകം: ഈരമറ്റത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ വി.കെ ലളിത (75) നിര്യാതയായി. മക്കൾ – ബിജുമോൻ, ബിനി, ബിന്ദു. മരുമക്കൾ – ധനഞ്ജയൻ, ബാബുരാജ്, ഷൈജി.  

ജോബി സഖറിയ നിര്യാതനായി

പാക്കിൽ: വാലയിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ സഖറിയായുടെ പുത്രൻ ജോബി സഖറിയ (60) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ടയേർഡ് അസിസ്റ്റന്റ് എൻജിനീയറാണ് പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റിയാണ്., മക്കാബി സംസ്ഥാന കമ്മറ്റി അംഗം, കോട്ടയം മേഖല ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ വാഴൂർ കൊച്ചു വീട്ടിൽ സുനു. മക്കൾ ജിനു ജോബി, ജിസിൻ ജോബി. മരുമകൻ എബിൻ പി ജോർജ് ( പുളിക്കായത്ത്, നെല്ലാട്) സംസ്‌കാരശ്രുശ്രൂഷകൾ മേയ് 11 ചൊവ്വാഴ്ച രാവിലെ 9.30ന് ഭവനത്തിൽ ആരംഭിക്കും.11.30 ന് പാക്കിൽ […]

എൽമെക് ഏജൻസീസ് ഉടമ അനീഷ് കുര്യൻ നിര്യാതനായി

  സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രീറോഡിലെ എൽമെക് ഏജൻസീസ് (മോട്ടോർ കട) ഉടമ മൂലേടം കീടങ്കുറ്റിയിൽ അനീഷ് കുര്യൻ(45) നിര്യാതനായി. കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

റെജി മാത്യു നിര്യാതനായി

സ്വന്തം ലേഖകൻ   ആർപ്പൂക്കര:കൊല്ലംപറമ്പിൽ മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകൻ റെജി മാത്യു (53)നിര്യാതനായി. ഭാര്യ കുറുമുള്ളൂർ കുമാരമംഗലം കുടുംബാംഗം സിൽവി(വിസിബ് മൈക്രോഫിനാൻസ്, ആർപ്പൂക്കര). മക്കൾ:ആഷ്‌ബി(അയർലൻഡ്)ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാപ്രദേശ്) സഹോദരങ്ങൾ:തങ്കമ്മ ജേക്കബ് നടയ്ക്കൽ അതിരമ്പുഴ, തങ്കച്ചൻ കൊല്ലംപറമ്പിൽ, ആർപ്പൂക്കര, മോളി ജോസ് വാളംപറമ്പിൽ കുമരകം, വത്സമ്മ സണ്ണി മംഗലത്തു വില്ലൂന്നി, മേരി ജോസഫ് അറയ്ക്കപ്പറമ്പിൽ, പരേതനായ അച്ചു കൊല്ലംപറമ്പിൽ ആർപ്പൂക്കര. സംസ്‍കാരം പിന്നീട്.

പി.എം മാത്യു നിര്യാതനായി

കുറവിലങ്ങാട്: പാറപ്പുറത്ത് പി.എം മാത്യു (92) നിര്യാതനായി. സംസ്‌കാരം തിങ്കൾ 1.30ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ മരങ്ങോലി തകിടിപ്പുറത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അപ്പച്ചൻ (ബീനാ ബേക്കറി, കുറവിലങ്ങാട്), ജോസ് (പാരീസ് ബേക്കറി, ഇലഞ്ഞി), ഔസേപ്പച്ചൻ (അജോ ബേക്കറി, കുറവിലങ്ങാട്), ബെന്നിച്ചൻ (പാരീസ് ബേക്കറി, കുറവിലങ്ങാട്), മേരി, ഗ്രേസി, ആലീസ്, മിനി, മരുമക്കൾ: മേരി പാളിത്തോട്ടം (കാഞ്ഞിരത്താനം), സാലി കോയിക്കൽ (കുറവിലങ്ങാട്), ആൻസമ്മ പുളിയ്ക്കൽ (കാപ്പുന്തല), സോളി പോളച്ചിറയിൽ (മാൻവെട്ടം), ഏബ്രഹാം തറപ്പിൽ (പാലക്കാട്), സണ്ണി […]