ജി.ബേബി (67) നിര്യാതനായി

കുറിച്ചി: എസ്.പുരം കൊച്ചുപറമ്പിൽ ജി.ബേബി (67)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ – ചെറുവേലിൽ സാലമ്മ ബേബി. മക്കൾ – സുനിൽ, സഞ്ചയ്, സിനു. മരുമക്കൾ – ശില്പ, ആശ, ജീഷ.  

മു​ന്‍ മ​ന്ത്രി ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു; വിടവാങ്ങിയത് കേരളരാഷ്ട്രീയത്തിലെ അതികായൻ

സ്വന്തം ലേഖകൻ കൊ​ട്ടാ​ര​ക്ക​ര: മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. 1906 ല്‍ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1935 മാ​ര്‍​ച്ച്‌ എ​ട്ടി​ന് കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ […]

ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്റർ ഉടമ ഉമ്മൻ ഐപ്പിൻ്റെ പിതാവ് എ. ഇ ഉമ്മൻ നിര്യാതനായി

കോട്ടയം : ഈരയിൽക്കടവ് ആൻസ് കൺവൻഷൻ സെൻ്റർ ഉടമ ഉമ്മൻ ഐപ്പിൻ്റെ പിതാവ് ചെങ്ങന്നൂർ പെർളശേരി തെക്കേടത്ത് അരിക്കനാട്ടിൽ പുത്തൻ വീട്ടിൽ എ. ഇ ഉമ്മൻ (93) നിര്യാതനായി. സംസ്കാരം പിന്നീട്.

അബ്ദുൾ കരീം നിര്യാതനായി

കോട്ടയം കാരാപ്പുഴ മാളിയേക്കൽ അബ്ദുൽ മജീദ് സാഹിബിന്റെ മകൻ അബ്ദുൽകരീം [സുനിൽ – 54] നിര്യാതനായി. ഖബറടക്കo നടത്തി. കുവൈറ്റ് സിറ്റിയിൽ ഫഹാഹീൽ അഞ്ജന ജുവലറി ജീവനക്കാരനായിരുന്നു. 27 വർഷമായി കുവൈറ്റിലുണ്ട്. പിതാവ് – അബ്ദുൾ ഹമീദ് , മാതാവ് – ജമീല ഭാര്യ – റസീന മക്കൾ – അസു , ഹസൻ , ഹുസൈൻ, മർയം. സഹോദരങ്ങൾ – അനിൽ , സീന , ദീന , സൗഫി.

കൊവിഡ് ബാധിച്ച് ബി എസ് പി നേതാവ് റോയി പാറയ്ക്കല്‍ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയില്‍ചികിത്സയില്‍ കഴിഞ്ഞിരുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബി.എസ്.പിയുടെ കേരളത്തിലെ ആദ്യ പഞ്ചായത്ത്(വാഴൂര്‍) മെമ്പറുമായ വാഴൂര്‍ പുളിക്കല്‍ കവല റോയി പാറയ്ക്കല്‍(63) നിര്യാതനായി. കടുത്തശ്വാസം മുട്ടലിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോവിഡ് ബാധിതനും ആയിരുന്നു. ഇന്നലെ ആരോഗ്യനില മോശമാകുകയും പുലര്‍ച്ചെ ഒന്നിന് മരണപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 8ന് മുട്ടമ്പലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം ഭൗതികാവശിഷ്ഠം പാമ്പാടി കോത്തല സെന്റ് മേരി,സി എസ് ഐ പള്ളിയില്‍ അടക്കം […]

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു; ഓർമയായത്, അരങ്ങേറ്റ ചിത്രമായ തേന്മാവിൻ കൊമ്പത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബഹുമുഖപ്രതിഭ

സ്വന്തം ലേഖകൻ   ചെന്നൈ : സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.   ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയര്‍ തുടങ്ങിയ കെ വി ആനന്ദ് തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് സ്വതന്ത്രഛായാഗ്രാഹകനായത്.   തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശനൊപ്പം പിന്നീട് മിന്നാരം, […]

നിലമ്പൂരിലെ യുഡിഫ് സ്ഥാനാർഥി വി വി പ്രകാശ് അന്തരിച്ചു ; ഹൃദയാഘാതത്തെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; വിടവാങ്ങിയത് സംസ്ഥാനത്തെ മികച്ച ഡി സി സി അധ്യക്ഷൻമാരിൽ ഒരാൾ

സ്വന്തം ലേഖകൻ    മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. . ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.     മലപ്പുറം ഡിസിസി ഓഫീസില്‍ എട്ടുമണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം എടകരയിലെ വീട്ടിലേക്ക് കൊണ്ടുപോവും.   മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.   വൈകിട്ട് മൂന്ന് മണിക്ക് എടക്കരയിലെ പാലുണ്ട് ശ്മശാനത്തില്‍ മൃതദേഹം […]

ബിഗ് ബോസ് താരം ഡിമ്പല്‍ ബാലിന്റെ പിതാവ് ഡല്‍ഹിയില്‍ അന്തരിച്ചു; ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ല; മരണവിവരം അറിയാതെ ഗെയിമില്‍ മുഴുകി ഡിമ്പന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: ബിഗ് ബോസ് താരം ഡിംമ്പലിന്റെ പിതാവ് സത്യസിങ് ബാല്‍ (64) ഡല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഓക്സിജന്‍ ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. കോവിഡ് ടെസ്റ്റ് രാവിലെയെ നടത്തുകയുള്ളു. ഡിമ്പലിനെ മാതാവിനൊപ്പം ഡല്‍ഹിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡിമ്പലിനെ ഇതുവരെയും മരണ വിവരം അറിയിച്ചിട്ടില്ല. പനി ബാധിച്ച് ശ്വാസം കിട്ടാതെ വന്നതോടെ തിരക്കായിരുന്നതിനാല്‍ ആശുപത്രികളില്‍ പ്രവേശനം ലഭിച്ചില്ല. എരുമേലി കണ്ണിമല റോസ്മസ്റ്റിക്ക മൗണ്ടില്‍ ഡോ. മിനിയാണ് ഭാര്യ. മിനിയും മകള്‍ തിങ്കളുമായി വിമാനമാര്‍ഗം […]

ആറ്റുനോറ്റുണ്ടായ കൺമണിയെ കൺനിറയെ കാണും മുൻപേ മെറിൻ മരണത്തിന് കീഴടങ്ങി; കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് അമ്മയുടെ ജീവനെടുത്തു; നൊമ്പരത്തിനിടയിലും പ്രതീക്ഷയായി കോവിഡിനെ അതിജീവിച്ച നവജാത ശിശു

  സ്വന്തം ലേഖകൻ   കോട്ടയം: കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാൾ കോവിഡ് ബാധിതയായി മരണമടഞ്ഞ അതിരമ്പുഴ പഞ്ചായത്ത് സിഡിഎസ് അക്കൗണ്ടന്റ് മെറിന്‍ മാത്യു(36) നാടിന് നൊമ്പരമായി. ഗാന്ധിനഗര്‍ മുടിയൂര്‍ക്കര പ്ലാപ്പറമ്ബില്‍ പ്രസാദ് പി.ഏബ്രഹാമാണ് ഭര്‍ത്താവ്.     എട്ട് മാസം ഗര്‍ഭിണിയായിരുന്ന മെറിന്‍ കഴിഞ്ഞ 20നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ച മെറിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രി മെറിന്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി.     കുഞ്ഞ് ജനിച്ച്‌ […]

കോവിഡ് ബാധിച്ച് മുൻ ആരോഗ്യ പ്രവർത്തക ജെസി മരിച്ചു

  സ്വന്തം ലേഖകൻ   ഗാന്ധി നഗർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ആരോഗ്യ പ്രവർത്തക മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ കൊന്നയ്ക്ക മലയിൽ ജോണിയുടെ ഭാര്യ, ഈ രാറ്റുപേട്ട പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ മുൻ ആരോഗ്യ പ്രവർത്തകയുമായ, ജെസ്സി ജോണി(58)യാണ് മരിച്ചത്.   ശ്വാസം മുട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യനില മോശമാകുകയും, മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ(ചൊവ്വാഴ്ച) പുലർച്ചെ 4ന് മരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് പാതാമ്പുഴ മലയിഞ്ചിപ്പാറ, […]