play-sharp-fill
പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും  ആയിരുന്ന ടി.കെ.ജി വിടവാങ്ങി

പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്ന ടി.കെ.ജി വിടവാങ്ങി

സ്വന്തം ലേഖകൻ

ചിങ്ങവനം: പ്രമുഖ മാധ്യമപ്രവർത്തകനും സിപിഎം നേതാവും ആയിരുന്ന കോട്ടയം പനച്ചിക്കാട് തടത്തിപ്പറമ്പിൽ ടി.കെ ഗോപാലകൃഷ്ണൻ (61) എന്ന ടി കെ ജി വിടവാങ്ങി.

പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് ബാങ്ക് ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ടികെജിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ഇന്ന് രാവിലെ എട്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്ക്കാരം തിങ്കൾ (16/8/2021) വൈകുന്നേരം 4 ന് കോട്ടയം ചാന്നാനിക്കാട്ടെ കുടുംബ വീട്ടുവളപ്പിൽ നടക്കും.

മൃതദേഹം നാളെ രാവിലെ 8 മുതൽ പരുത്തും പാറയിലെ പനച്ചിക്കാട് ബാങ്ക് ആസ്‌ഥാനത്ത് കൊണ്ടുവരും. പിന്നീട് 10 വരെ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലേക്ക് എത്തിക്കും.

ദേശാഭിമാനി ദിനപത്രത്തിലൂടെ മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന റ്റികെജി ദീർഘനാൾ കേരള കൗമുദി കോട്ടയം ബ്യൂറോയിൽ ലേഖകനായിരുന്നു. കലാകൗമദി, മെട്രോ വാർത്ത എന്നീ ദിനപത്രങ്ങളുടെ ജില്ലാ ലേഖകനായിരുന്നു. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്,കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിൻ്റെ തുടക്ക കാലഘട്ടത്തിൽ ടി കെ ജി ആയിരുന്നു കോട്ടയം ജില്ലയിലെ റിപ്പോർട്ടുകൾ നൽകിയിരുന്നത്.

 

ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം ഡിവൈഎഫ്ഐ, സിപിഎം പാർട്ടി പ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്നു.

 

വിജയകുമാരിയാണ് ഭാര്യ.

മക്കൾ – നന്ദ ഗോപു, ഗോപിക