തോമസ് ദാനിയേൽ നിര്യാതനായി

തേർഡ് ഐ ബ്യുറോ അമയന്നൂർ: പറമ്പടിയിൽ (ചാരമംഗലം ) തോമസ് ദാനിയേൽ (64) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച (5-07-21) ഉച്ചക്കഴിഞ്ഞ് രണ്ടിന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ് (മോളി) കുഴിനാഗനിലത്തിൽ കുടുംബാഗം. മക്കൾ: പ്രവീണ, പ്രിയ (സൗദി അറേബ്യ), പ്രിറ്റി. മരുമക്കൾ: ജോബി (പരിപ്പ്), റോബിറ്റ് (അടിമാലി).

ഷാബു നിര്യാതനായി

കുമരകം: എലച്ചിറ വീട്ടിൽ ഷാബു (ഓമനക്കുട്ടൻ – 56) നിര്യാതനായി .വരമ്പിനകം പുത്തൻപുരയിൽ കുടുബാംഗമായ സിബി യാണ് ഭാര്യ. അനന്ദു (കേരള പൊലീസ്) അമൃത ( വിദ്യാത്ഥിനി) എന്നിവർ മക്കളാണ്. മരുമകൾ:ബിൻസി പുലിക്കുട്ടിശ്ശേരി.സംസ്ക്കാരം ഇന്ന് അഞ്ചിന്.

പി.കെ അബ്ബാസ് നിര്യാതനായി

കോട്ടയം: ചങ്ങനാശ്ശേരി മടുക്കുമ്മൂട് പള്ളിപ്പറമ്പിൽ മർഹൂം കാസിം കുഞ്ഞ് റാവുത്തറുടെ മകൻ പി.കെ അബ്ബാസ്സ് (68) ദുബായ്യിൽ വെച്ച് നിര്യാതനായി. കബറടക്കം ദുബായിൽ നടത്തി. ഭാര്യ മുംതാസ്സ് (മോളി) മക്കൾ വഹീദ സറീന .ആ മിന .മുഹമ്മദ് കാസിം . പി.എൽ.സി യു.എ.ഇ ഉപദേശകസമിതി അംഗമാണ്. പരേതൻ .  

എം.ഐ കുരുവിള നിര്യാതനായി

അമയന്നൂർ : ബസേലിയോസ് കോളജ് റിട്ട: ഉദ്യോഗസ്ഥൻ തേമ്പള്ളിലായ മാത്തച്ചേരിൽ എം.ഐ കുരുവിള (കൊച്ച്, 70) അന്തരിച്ചു. ജൂൺ 28 തിങ്കളാഴ്ച്ച രാവിലെ ഒൻപതിന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌ക്കാരം 2 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ പാമ്പാടി പോരാളൂർ പുത്തൻപുരയ്ക്കൽ കുഞ്ഞമ്മ. മക്കൾ റിനോഷ് എം. കുരുവിള, റെനി ജേക്കബ് ( ജേക്കബ്‌സ് സ്റ്റോഴ്‌സ് പുളിക്കൽ കവല ) റെജി എം. കുരുവിള (ഷാർജ) മരുമക്കൾ. ജേക്കബ് വർഗീസ് (പി.ഡബ്ല്യു.ഡി, കലക്ട്രേറ്റ് കോട്ടയം) ലിജി (ഷാർജ). […]

വി.വി തോമസ് നിര്യാതനായി

വേളൂർ : പുളിക്കമറ്റം വട്ടപ്പറമ്പിൽ വി.വി തോമസ് (കുട്ടപ്പൻ – 57) നിര്യാതനായി. കെ.എസ്.ഇ.ബി പൂവൻതുരുത്ത് സബ് സ്റ്റേഷൻ റിട്ട. ഡ്രൈവർ. സംസ്കാരം ജൂൺ 26 ശനിയാഴ്ച മൂന്നിന് പാണംപടി പള്ളിയിൽ.

പരമേശ്വരൻ പിള്ള നിര്യാതനായി

തോട്ടയ്ക്കാട്: മാടത്താനിയിൽ പരമേശ്വരൻ പിള്ള (69) നിര്യാതനായി. ചമ്പക്കര സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.  സംസ്‌കാരം ബുധനാഴ്ച്ച (23/06/2021) ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : ഇരവിനല്ലൂർ പുത്തൻ പുരയ്ക്കൽ വീട്ടിൽ ഇന്ദിര. മക്കൾ – അനീഷ്‌കുമാർ (അബുദാബി), ഹരികൃഷ്ണൻ (മസ്കറ്റ്) മരുമകൾ  ശ്രീജ ചന്ദ്രൻ.

ബേബി ചാക്കോ നിര്യാതനായി

അതിരമ്പുഴ: ഒഴുവക്കണ്ടത്തിൽ ചാക്കോ മകൻ ബേബി ചാക്കോ (54) നിര്യാതനായി. സംസ്കാരം ജൂൺ 23 ബുധനാഴ്ച രാവിലെ പത്തിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ : ജിജി ബേബി (ഉല്ലല്ല, പട്ടേരിൽ കുടുംബാംഗം). മക്കൾ : ബിജിത (സൗദി നഴ്സ് ) , ബിജി ( നഴ്സിങ്ങ്)

മാധ്യമ പ്രവർത്തകൻ ടി. ബി ബാബുക്കുട്ടൻ (47) ചെറുതോണി അന്തരിച്ചു

സ്വന്തം ലേഖകൻ ചെറുതോണി : മാതൃഭൂമി ദിനപത്രത്തിന്റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു. ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടൻ ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. സംസ്കാരംവൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ ദീപ. […]

പൂവച്ചൽ ഖാദർ അന്തരിച്ചു; മരണം കൊവിഡ് ബാധിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത്‌ പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന. മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടുകൾ എഴുതി. നാഥാ നീ വരും കാലൊച്ച .., ഏതോ ജന്മ കല്പനയിൽ.., ശര റാന്തൽ തിരി താഴും.., പൂ മാനമേ.. […]

കെ എൻ രാജശേഖരൻ നായർ നിര്യാതനായി.

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിന് സമീപം ലക്ഷ്മി നിവാസിൽ കെ എൻ രാജശേഖരൻ നായർ (റിട്ട എക്സ് സർവ്വീസ് & ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ അംബിക കുമാരി ആർപ്പൂക്കര താന്നിക്കാട്ട് കുടുംബാഗം. മക്കൾ: അരുൺ ആർ (മാതൃഭൂമി കോട്ടയം) അനൂപ് (ക്യൂ ആർ എസ് ) അർച്ചന സംസ്കാരം ഇന്ന് 2 പി എം ന് വീട്ടുവളപ്പിൽ.