മറിയാമ്മ നിര്യാതനായി

പാമ്പാടി ഈസ്റ്റ്: നെന്മല നാലുവേലിൽ പി.എ. ചാക്കോയുടെ ഭാര്യ മറിയാമ്മ (പെണ്ണമ്മ -68) നിര്യാതയായി. തോട്ടയ്ക്കാട് തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജയൻ ജേക്കബ്, ജീന ജേക്കബ് (അധ്യാപിക ക്രോസ്‌റോഡ്‌സ് സ്‌കൂൾ പാമ്പാടി ), ജിനു ജേക്കബ്. മരുമക്കൾ: റീന വേമ്പിൻചിറയിൽ (ആർപ്പൂക്കര), ജോർജ് ഗീവർഗീസ് കൊല്ലേട്ട് (മനോരമ), ടെനിമോൻ കെ. തമ്പി കൈതത്തറ (പാമ്പാടി). സംസ്‌കാരം തിങ്കളാഴ്ച 11ന് പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളി സെമിത്തേരിയിൽ.

മനോരമ ഭാഷാപോഷിണി കൺസൾട്ടന്റ് എം.കെ മാധവൻ നായർ നിര്യാതനായി

കോട്ടയം : ഭാഷാപോഷിണിയുടെയും മനോരമ ഇയർ ബുക്കിന്റെയും എഡിറ്റോറിയൽ കൺസൽട്ടന്റായിരുന്ന കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ. മാധവൻനായർ (90) അന്തരിച്ചു. സംസ്കാരം ഇന്നു (4.02.19) രണ്ടിനു വീട്ടുവളപ്പിൽ.  സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  1928 സെപ്റ്റംബറിൽ പന്തളം കോയിക്കൽ തെക്കേൽ കുടുംബത്തിൽ ജനിച്ച മാധവൻ നായർ കോഴിക്കോട് സാമൂതിരി കോളേജിലും തൃശൂർ കേരളവർമ കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്.  പൗരനും ഭരണഘടനയും, റൈറ്റ് സഹോദരന്മാർ, കുട്ടികൾക്കുള്ള കഥകൾ, കുമയോണിലെ കടുവകൾ, ബഞ്ചമിൻ ഫ്രാങ്ക്ലിൻ, പുതിയ […]

ടി. കെ. ലീലാഭായി തമ്പുരാട്ടി നിര്യാതയായി

തിരുവല്ല ∙ ക്ഷത്രിയ ക്ഷേമസഭ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റും ടെലികോം റിട്ട. സീനിയർ ഓഫിസറുമായ മതിൽഭാഗം എഴുമറ്റൂർ പാലസിൽ (കൈപ്പുഴ മഠം) ടി. കെ. ലീലാഭായി തമ്പുരാട്ടി (74) നിര്യാതയായി. സംസ്കാരം ഇന്നു (വെള്ളി) 2.30നു വീട്ടുവളപ്പിൽ. ക്ഷത്രിയ ക്ഷേമസഭ തിരുവല്ല യൂണിറ്റ് സെക്രട്ടറി ടി. അര വിന്ദ വർമ്മയുടെ ( റിട്ട. ഉദ്യോഗസ്ഥൻ, ഇന്ത്യൻ എക്സ്പ്രസ്സ്) ഭാര്യയാണ്.

മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മുന്‍ പ്രതിരേധ മന്ത്രിയും  ജനതാ പാര്‍ട്ടി സ്ഥാപകാംഗവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി അല്‍ഷിമേസ് രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1998- 2004 കാലയളവിൽ വാജ്പേയ് പ്രധാനമന്ത്രിയായ എൻഡിഎ സർക്കാരിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1994ൽ ജനതാ ദൾ പിളർത്തി ജോർജ് ഫെർണാണ്ടസ് നിതീഷ് കുമാറിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപികരിച്ചു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തിരുന്ന നേതാക്കളിൽ ഒരാളായ ജോർജ് ഫെർണാണ്ടസ്  1977 – 1980 കാലയളവിലെ മൊറാർജി […]

പി.പി കുട്ടപ്പൻ നിര്യാതനായി

ഇത്തിത്താനം: കേളൻകവല ഭാഗത്ത് പുതുപ്പറമ്പിൽ (കരിമ്പനയ്ക്കൽ) പി പി കുട്ടപ്പൻ (വയസ്സ്-69) നിര്യാതനായി.ഭാര്യ ഓമന പുതപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ രാജേഷ്, സുഷമ, സുരേഷ് മരുമക്കൾ: സബിത (ചാന്നാനിക്കാട്) , വിനീഷ്(വെള്ളൂത്തുരുത്തി), പ്രീന (കുംന്നുംപുറം). സംസ്‌ക്കാരം തിങ്കളാഴ്ച 3.30ന് വീട്ടുവളപ്പിൽ

റിട്ട എ.ഡി.എം സി . എൻ പങ്കജാക്ഷൻ നായർ നിര്യാതനായി

കൂരോപ്പട: മാടപ്പാട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചൂനാട്ട് സി.എൻ.പങ്കജാക്ഷൻ നായർ (68) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ആയിരുന്നു. കൂരോപ്പട ഗ്രാമ പഞ്ചായത്ത് മെംബർ വിമലാദേവിയാണ് ഭാര്യ.

ജിജിയമ്മ മാത്യു നിര്യാതയായി

ഈര: ചിറയിൽ (കാരക്കാട്ട) മാത്തുക്കുട്ടി സക്കറിയായുടെ (ദാസപ്പൻ) ഭാര്യ ജിജിയമ്മ മാത്യു (58) നിര്യതയായി. മൃതദേഹം രാവിലെ എട്ടിന് നാട്ടകത്തെ വസതിയിൽ കൊണ്ടു വരും. ഒൻപതിന് ഈരയിലെ കുടുംബവീട്ടിലേയ്ക്ക് കൊണ്ടു പോകും. സംസ്‌കാര ശുശ്രൂഷകൾ മൂന്നിന് ആരംഭിച്ച നാലിന് മുളയ്ക്കാന്തുരുത്തി സെന്റ് ജോർജ് ക്‌നാനായ പള്ളികുടുംബക്കല്ലറയിൽ സംസ്‌കരിക്കും. പരേത കണ്ണങ്കര കുപ്ലിക്കാട്ട് (വലിയ വീട്) കുടുംബാംഗമാണ്. സഹോദരങ്ങൾ – പരേതയായ ജസി വർഗീസ്, ജോൺ തോമസ്, ജോസ് തോമസ്, മാത്യു വി.തോമസ്, മിനിമോൾ തോമസ്, മക്കൾ – പ്രിയ ഷിബിൻ, ചാക്കോ മാത്യു, ലിസി […]

കോട്ടയം എം.എൽ റോഡിലെ അരി വ്യാപാരി ഹാജി കെ.എ കൊച്ചുമുഹമ്മദ് നിര്യാതനായി

കോട്ടയം: നഗരമധ്യത്തിലെ അരിവ്യാപാരി ഹാജി കെ.എ കൊച്ചുമുഹമ്മദ് നിര്യാതനായി. എം.എൽ റോഡിലെ പ്രമുഖ അരി മൊത്തവ്യാപാര സ്ഥാപനമായ m/s ഹാജി കെ.എ കൊച്ചു മുഹമ്മദ് എന്ന സ്ഥാപനത്തിന്റെ ഉടമയും മർച്ചന്റ്‌സ് അസോസിയേഷൻ മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. കബറടക്കം ബുധനാഴ്ച മൂന്നിന് താഴത്തങ്ങാടി ജും ആ മസ്ജിദിൽ നടക്കും.

വി.കെ ശാരദ നിര്യാതയായി

മൂലവട്ടം: വാഴേപ്പറമ്പിൽ പരേതനായ വി.ജി ശ്രീനിവാസന്റെ ഭാര്യ വി.കെ ശാരദ (റിട്ട അധ്യാപിക കിളിരൂർ എച്ച്എസ്എസ് – 83) നിര്യാതയായി. മൂലവട്ടം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ – സജിനി, സാജൻ (വ്യവസായ വകുപ്പ് കോട്ടയം), സഞ്ജയ്. മരുമക്കൾ – ശ്യാപ്രസാദ് (സെൻട്രൽ എക്‌സൈസ്, കോട്ടയം), ദീപ, സിന്ധു പീലിയാനി.

ഇടമന ഇ.പി നീലകണ്ഠപിള്ള (84) നിര്യാതനായി

കൈപ്പുഴ: വിദ്യാഭ്യാസ വകുപ്പിലെ റിട്ട.ഉദ്യോഗസ്ഥനും കൈപ്പുഴ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും കൈപ്പുഴ 470 -ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയുമായ ഇടമന ഇ.പി നീലകണ്ഠപിള്ള (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – പരേതയായ പുന്നത്തുറ തോപ്പിൽ ലീലാമണിയമ്മ. മക്കൾ – ബാലമുരളി, ചന്ദ്രമോഹൻ, അജിത്കുമാർ, മരുമക്കൾ – ശ്രീജ (ചൂണ്ടച്ചേരി), ലക്ഷ്മി (ചെന്നൈ), ബിന്ദു (കല്ലറ)