play-sharp-fill
മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മുന്‍ പ്രതിരേധ മന്ത്രിയും  ജനതാ പാര്‍ട്ടി സ്ഥാപകാംഗവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ഏറെക്കാലമായി അല്‍ഷിമേസ് രേഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1998- 2004 കാലയളവിൽ വാജ്പേയ് പ്രധാനമന്ത്രിയായ എൻഡിഎ സർക്കാരിൽ ജോർജ് ഫെർണാണ്ടസ് പ്രതിരോധ മന്ത്രിയായി. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1994ൽ ജനതാ ദൾ പിളർത്തി ജോർജ് ഫെർണാണ്ടസ് നിതീഷ് കുമാറിനൊപ്പം ചേർന്ന് സമതാ പാർട്ടി രൂപികരിച്ചു. 2009-2010 കാലയളവില്‍ ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തിരുന്ന നേതാക്കളിൽ ഒരാളായ ജോർജ് ഫെർണാണ്ടസ്  1977 – 1980 കാലയളവിലെ മൊറാർജി ദേശായി മന്ത്രിസഭയിലും അംഗമായിരുന്നു.
പത്രപ്രവര്‍ത്തകനും പിന്നീട് രാഷ്ട്രീയ നേതാവുമായി മാറിയ ജോര്‍ജ് ഫെര്‍ണാണ്ടസ് 1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനിച്ചത്.