എ.എസ്.ഐ. ധർമ്മപാലന്റെ പിതാവ് പി.കെ. കേശവൻ നിര്യാതനായി 

മൂലേടം : പുത്തൻ പറമ്പിൽ പി.കെ. കേശവൻ (85) നിര്യാതനായി  സംസ്‌കാരം ഇന്നു വൈകിട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ  ഭാര്യ: പൊന്നമ്മ , വടക്കേപ്പറമ്പിൽ  തൃക്കൊടിത്താനം   മക്കൾ: ജലജ,  ധർമ്മപാലൻ പി.കെ , (  എ.എസ്.ഐ ട്രാഫിക്ക് പോലീസ്, കോട്ടയം)  ശ്രീനിവാസൻ പി.കെ.,  ഗീത   മരുമക്കൾ: നവാസ് (മോർകാട്ട്, ചെങ്ങളം), ദീപ ഇടശ്ശേരിൽ ( കുറിച്ചി)  , അനീഷ ( കുന്നും പുറത്ത്. , തൃക്കൊടിക്കാനം) , തമ്പുരാൻ ( , പുഷ്പ മംഗലം, ആലപ്പുഴ)

സേതുലക്ഷ്മി സി പിള്ള നിര്യാതയായി

ചങ്ങനാശേരി: വാഴപ്പള്ളി വൈക്കത്തുകിഴക്കേതിൽ അരുൺസാഗറിന്റെ (ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, മാക്രോസോഫ്റ്റ്, ടെക്േനാപാർക്ക്) ഭാര്യയും ആലപ്പുഴ പുന്നപ്ര കേപ്പ് എൻജിനിയറിങ് കോളേജ് അസി. പ്രൊഫസറുമായ സേതുലക്ഷ്മി സി പിള്ള (32) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച പകൽ രണ്ടിന് കായംകുളം പെരിങ്ങാല മുടിയിൽ വീട്ടുവളപ്പിൽ. മകൻ: അരവിന്ദ് സാഗർ (നാലാംക്ലാസ് വിദ്യാർഥി, ഗായത്രി വിദ്യാമന്ദിർ, മൂന്നാംകുറ്റി). അച്ഛൻ: ചന്ദ്രശേഖരപിള്ള, അമ്മ: ഇന്ദിരാഭായി കുഞ്ഞമ്മ, സഹോദരി: ധനലക്ഷ്മി (യുഎസ്എ).

ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ കോരയുടെ മാതാവ് ഏലിയാമ്മ കോര നിര്യാതയായി

മണർകാട് : ഡിസിസി ജനറൽ സെക്രട്ടറിയും, മണർകാട് പഞ്ചായത്ത്‌ മുൻ പ്രസിഡന്റും, വിജയപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബാബു കെ.കോര യുടെ മാതാവ് ഏലിയാമ്മ കോര ( ചിന്നമ്മ -91) നിര്യാതയായി. മൃതദേഹം നവംബർ 27 ചൊവ്വാഴ്ച വൈകിട്ട് വസതിയിൽ എത്തിക്കും. ഇവിടെ പൊതുദർശനത്തിന് കൊണ്ടുവരും. സംസ്കാരം നവംബർ 28 ബുധനാഴ്ച രാവിലെ 10 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്കു ശേഷം മണർകാട് സെന്റ്. മേരീസ്‌ കത്തീഡ്രലിൽ.

സണ്ണി കല്ലൂരിന്റെ സംസ്‌കാരം ബുധനാഴ്ച; മൃതദേഹം മെഡിക്കൽ സെന്റർ മോർച്ചറിയിൽ; പൊതുദർശനം ചൊവ്വാഴ്ച 

സ്വന്തം ലേഖകൻ കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച നഗരസഭ അധ്യക്ഷൻ സണ്ണി കല്ലൂരിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 11 ന് കോട്ടയം താഴത്തങ്ങാടി പുത്തൻപള്ളിയിൽ സംസ്‌കരിക്കും. വേളൂർ കല്ലൂർ വീട്ടിൽ സണ്ണി കലൂർ (68)രണ്ട് തവണയാണ് കോട്ടയം നഗരസഭ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ളത്. മൃതദേഹം ചൊവ്വാഴ്ചചയ്ക്ക് രണ്ടു മണിമുതൽ നഗരസഭയിലും മൂന്നു മുതൽ ഡി.സി.സി. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനു വയ്ക്കും. ഭാര്യ ലില്ലിക്കുട്ടി ജോസ് ആർപ്പൂക്കര മണിയാപറമ്പ് തൊള്ളായിരം കുടുംബാംഗം. മക്കൾ: മെറിൻ ജോസഫ് കല്ലൂർ (ദുബൈ), ഡോ. മിഥുൻ കല്ലൂർ (ആയുർവേദ ആശുപത്രി, കുറിച്ചി).  […]

കോട്ടയം നഗരസഭ മുൻ അധ്യക്ഷൻ സണ്ണി കല്ലൂർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരസഭ മുൻ അധ്യക്ഷൻ വേളൂർ കല്ലൂർ ഹൗസ് സണ്ണി കല്ലൂർ(68) അന്തരിച്ചു. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ തിരുനക്കര ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 2000 മുതൽ 2003 വരെയും, 2010 മുതൽ 2012 വരെയും നഗരസഭയുടെ അധ്യക്ഷനായിരുന്നു. മൃതദേഹം നാഗമ്പടം എസ്.എച്ച് ആശുപത്രിമോർച്ചറിയിലേയ്ക്ക് മാറ്റും. നഗരസഭ അധ്യക്ഷനായിരിക്കെ കോട്ടയം നഗരത്തെ മാലിന്യ മുക്തമാക്കുന്നതിനായി സണ്ണി കല്ലൂർ നിരവധി പദ്ധതി പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. നിലവിൽ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാ്ണ്. ജില്ലാ […]

എം.ജി.സദാശിവൻ നിര്യാതനായി 

കോട്ടയം: അറുത്തൂട്ടി മണ്ണാന്തറമാലി എം.ജി.സദാശിവൻ (66) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സിപിഎം ചുങ്കം ബ്രാഞ്ച് കമ്മിറ്റിയംഗവും ലോറി തൊഴിലാളി യൂണിയൻ (സിഐടിയു) ഗുഡ്‌ഷെഡ് കൺവീനറുമായിരുന്നു. ശ്രീനാരായണ സംഘം തളിയിൽകോട്ട, എസ്എൻഡിപി യോഗം 4895 സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമണി കുമ്മനം ഈനാഴത്തിൽ കുടുംബാംഗം. മക്കൾ: ഷിബു (കോൺട്രാക്ടർ), ഷൈബു (ദുബൈ), ഷീബ. മരുമക്കൾ: സനൽ (തുരുത്തി), പൂജ ( നെടുകുന്നം).

കെ. എസ് രാജു നിര്യാതനായി

കെ എസ് പുരം : കടുത്തുരുത്തി കെഎസ് പുരം കാശാംകുറ്റിയിൽ കെ.എസ് രാജു ( 64 ) ഭാര്യ ശോഭന, മകൾ രമ്യ, മരുമകൻ അഭിലാഷ്, സംസ്കാരം നവംബർ 24 ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ

മുതിർന്ന കോൺഗ്രസ് നേതാവ് എ.പി ജോൺ നിര്യാതനായി

കൂരോപ്പട: മുതിർന്ന കോൺഗ്രസ് നേതാവ് എ.പി.ജോൺ (ഉറുമ്പിൽ ജോൺ സാർ )(82) നിര്യാതനായി. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 5 ന് വീട്ടിലെത്തിക്കും. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ഇടയ്ക്കാട്ടുകുന്ന് സെന്റ്.ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ ജോൺ (റിട്ട. ടീച്ചർ, ഇടയ്ക്കാട്ടുകുന്ന് ഗവ.ഹൈസ്കൂൾ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗം) മക്കൾ: ഡോ. ജോളി കെ.ജോൺ (സി.എം.എസ്.കോളജ് മുൻ യൂണിയൻ ചെയർമാൻ, ബാലജനസഖ്യം മുൻ സംസ്ഥാന പ്രസിഡന്റ്), ജാൻസി.കെ.ജോൺ. മരുമക്കൾ: ലതാ കുര്യൻ ( പുത്തൻപുരയ്ക്കൽ കാരയ്ക്കൽ, തിരുവല്ല). എ.പി.ജോൺ സാർ പാമ്പാടി എം.ജി.എം […]

മൂലവട്ടം ചെല്ലപ്പ ഭവനത്തിൽ ചെല്ലപ്പൻ (കുട്ടൻ – 82) നിര്യാതനായി

മൂലവട്ടം : ചെല്ലപ്പ ഭവനം വീട്ടിൽ ചെല്ലപ്പൻ (കുട്ടൻ – 82) നിര്യാതനായി. സംസ്കാരം ഇന്ന് 22 നവംബർ വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ – ചെല്ലമ്മ മക്കൾ – പരേതയായ മിനി , പ്രസന്ന മരുമക്കൾ – പരേതനായ മോഹനൻ , സാബു.

ഇ.ആർ സന്തോഷ് കുമാർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഇലഞ്ഞിക്കൽ മര്യാതുരുത്തിൽ ഇ.ആർ സന്തോഷ് കുമാർ (രാജൻ – 56) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: മീര, മിഥുൻ, മരുമകൻ: വിഷ്ണു. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.