കൊടകര കുഴൽപ്പണ കേസ്: ബിജെപി നേതാക്കൾ പ്രതികളല്ലന്ന് പോലീസിന്റെ കുറ്റപത്രം
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റപത്രം. ബി.ജെ.പി നേതാക്കളെ സാക്ഷി പട്ടികയിലും ചേർത്തിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കവർച്ച കേസിന് ഊന്നൽ നൽകിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കേസിൽ ആകെ 22 പ്രതികളാണുള്ളത്. കേസിൽ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിൻറെ തീരുമാനം. നഷ്ടപ്പെട്ട രണ്ടുകോടി ധൂർത്തടിച്ചെന്നും പണം കണ്ടെടുക്കുക ദുഷ്കരമാണ്. തിരെഞ്ഞെടുപ്പിനായി എത്തിച്ച പണമാണ് ഇതെന്ന് തെളിയിക്കുന്നതിനുള്ള തുമ്പും ലഭിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ പണത്തിൻറെ […]