സംസ്ഥാനത്ത് ഇന്നും, നാളെയും കോവിഡ് കൂട്ട പരിശോധന
കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ട കോവിഡ് പരിശോധന നടത്തുന്നു. ഓഗ് മെന്റഡ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.
3.75 ആളുകളുടെ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. . വ്യാഴാഴ്ച 1.25 ലക്ഷം പേരെയും വെള്ളിയാഴ്ച 2.5 ലക്ഷം പേരെയും പരിശോധിക്കും.
തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും വിഭാഗങ്ങളും കണ്ടെത്തിയാണ് പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍ഫ്ലുവന്‍സ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയയുള്ളവർ, പ്രമേഹം, രക്താദിമര്‍ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45ന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്ത 45ന് മുകളിൽ പ്രായമുള്ളവര്‍, കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവർ , ഒ.പിയിലെ എല്ലാ രോഗികളും, കോവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവർ എന്നിവരെയും കോവിഡ് പരിശോധന നടത്തും.
അതേസമയം, കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിലെ പരിശോധനാകേന്ദ്രങ്ങളിലേക്കും മൊബൈല്‍ ലാബിലേക്കും ഈ സാമ്പിൾ അയക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പും നടത്തും.
പോസിറ്റീവ് ആകുന്നവരെ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഐസലേറ്റ് ചെയ്യും.