കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ നിരവധി കാറുകൾ തല്ലിതകർത്തു: കാമുകൻ അറസ്റ്റിൽ
ബംഗളൂരു: കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ കാമുകൻ തല്ലിതകർത്തു. സംഭവത്തിൽ 27കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്റെ സങ്കടത്തിലും ദേഷ്യത്തിലുമാണ് താൻ കാറുകൾ തല്ലിത്തർത്തതെന്ന് ചോദ്യംചെയ്യലിനിടെ പ്രതി പോലീസിനോട് പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് വെള്ളിയാഴ്ച രാവിലെ തന്നെ പിടികൂടുകയായിരുന്നു.