‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ

‘മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ട, കടകൾ നാളെ മുതൽ തുറക്കും’: നസിറുദ്ദീൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോടു വേണ്ടെന്നും, കടകൾ നാളെ മുതൽ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം.

എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ ലോക്ഡൗൺ കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നസിറുദ്ദീൻ പറയുന്നത്.

പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കേരളത്തിൽ ടി.പി.ആർ. പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു.

നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടക്കാനിരിക്കുന്നത്.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ്യാ​പാ​രി നേ​താ​ക്ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്ന് അ​റി​യി​പ്പു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള യോ​ഗ​ത്തി​ലും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കെ​ടു​ക്കേ​ണ്ട​ത് കൊ​ണ്ട് സ​മ​യം മാ​റ്റു​ക​യാ​യി​രു​ന്നു.