പി.എസ്.സി. റദ്ദാക്കുന്നത് 493 ലിസ്റ്റുകൾ; നടത്തിയ നിയമനങ്ങൾ കുറവ്; പൊലിയുന്നത് മൂന്നുലക്ഷത്തിലേറെ ഉദ്യോഗാർഥികളുടെ മോഹങ്ങൾ; റാങ്കുലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 12 ദിവസം മാത്രം; സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഉദ്യോഗാർത്ഥികൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത മാസം അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക്. റാങ്ക്‌പട്ടികകളിൽ നിന്ന് മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞു. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം […]