കുണ്ടറ പീഡന പരാതി: പൊലീസ് അന്വേഷണം ആരംഭിച്ചു; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും

കുണ്ടറ പീഡന പരാതി: പൊലീസ് അന്വേഷണം ആരംഭിച്ചു; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

വനിതാ പൊലീസുകാരടങ്ങിയ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഇവർ വീട്ടിലില്ലാതിരുന്നതിനാൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല.

എൻസിപി നേതാവ് പദ്മാകരൻ യുവതിയെ കടന്നുപിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം എൻസിപി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും.

എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകി.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് യുവതിയുടെ വീട് സന്ദർശിക്കും.