‘തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും, താൻ സംസാരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നു’; കെ.കെ.രമ
കോഴിക്കോട്: തന്നെ ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടന്നും, സി.പി.എമ്മിൻറെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്ന് കെ.കെ.രമ എം.എൽ.എ. തൻറെ മകനും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും എതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ.രമ പറഞ്ഞു. സി.പി.എമ്മിൻറെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും രമ പറഞ്ഞു. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുമ്പും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു. കോഴിക്കോട് എസ്എം സ്ട്രീറ്റിൽ നിന്നാണ് […]