മോഹം പൊലിഞ്ഞു; ബോക്‌സിങ് പ്രീ ക്വാർട്ടറിൽ പൊരുതി തോറ്റ് മേരി കോം
സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ സ്വപ്നത്തിന് വൻ തിരിച്ചടി. ഇന്ത്യൻ ബോക്‌സിങ് താരം മേരി കോം 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാർട്ടറിൽ പുറത്ത്. കൊളംബിയയുടെ ലോറെന വലൻസിയയോട് ഇന്ത്യൻ താരം തോൽവി ഏറ്റു വാങ്ങിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നായിരുന്നു മേരിയുടെ തോൽവി. ആദ്യ റൗണ്ടിൽ ലോറെന ആക്രമിച്ചു കളിച്ചതോടെ ഇന്ത്യൻ താരത്തിന് അടിതെറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുൻതൂക്കം നേടിയെങ്കിലും വിജയത്തിന് അത് മതിയാകുമായിരുന്നില്ല. ആദ്യ റൗണ്ട് മത്സരഫലം നിർണയിച്ചു. ഡൊമിനിക്കയുടെ […]