സംസ്ഥാനത്ത് ബക്രീദ് പൊതു അവധിയിൽ മാറ്റം; അവധി ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ചൊവ്വാഴ്ചയിൽ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കി. മുൻ അറിയിപ്പ് പ്രകാരം നാളെ ആയിരുന്നു ബക്രീദ് പ്രമാണിച്ചുള്ള അവധി. ബക്രീദ് പ്രമാണിച്ച് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എ,ബി,സി വിഭാഗങ്ങളിൽപ്പെടുന്ന മേഖലകളിൽ അവശ്യവസ്‌തുക്കൾ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. […]