ബ​ക്രീ​ദി​ന് ലോക്ഡൗൺ ഇളവുകൾ നൽകിയ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ; തീരുമാനം അ​നാ​വ​ശ്യവും ദൗ​ർ​ഭാ​ഗ്യ​ക​ര​മാണെന്നും ഐ.​എം.​എ, ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെന്ന് ആവശ്യം

ബ​ക്രീ​ദി​ന് ലോക്ഡൗൺ ഇളവുകൾ നൽകിയ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ; തീരുമാനം അ​നാ​വ​ശ്യവും ദൗ​ർ​ഭാ​ഗ്യ​ക​ര​മാണെന്നും ഐ.​എം.​എ, ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെന്ന് ആവശ്യം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ ന​ൽ​കിയ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ). കേ​ര​ള​മെ​ടു​ത്ത അ​നാ​വ​ശ്യ തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മാണെന്നും, ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.

കോവിഡ് പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വരെ തീർഥയാത്രകൾ മാറ്റിവെച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇളവുകൾ നൽകുന്ന നടപടി ശരിയല്ലെന്നാണ് ഐ.എം.എ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാംതരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്ന കേന്ദ്ര സർക്കാറിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിക്കുന്നുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ദേശീയ കമ്മിറ്റിയുടെ വാർത്താക്കുറിപ്പ് സംബന്ധിച്ച് ഐ.എം.എ സംസ്ഥാന ഘടകത്തിന് അറിവില്ലെന്നാണ് റിപ്പോർട്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇന്ന് മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. വാരാന്ത്യ ലോക്ക്ഡൗണിലടക്കം ഇളവുകളുണ്ട്.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതൽ മൂന്ന് ദിവസം പ്രവർത്തിക്കും. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവർത്തന സമയം.

എ, ബി, സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസം എല്ലാ കടകൾക്കും തുറക്കാം.

നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനിൽകാന്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.