കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പല ജില്ലകളിലും ഓറഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടുകൾ പ്രഖ്യാപിച്ചു; ജൂലൈ 21 വരെ ഉത്തരേന്ത്യയിലും കനത്ത മഴക്ക് സാധ്യതയെന്ന് ഐ.എം.ഡി

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പല ജില്ലകളിലും ഓറഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടുകൾ പ്രഖ്യാപിച്ചു; ജൂലൈ 21 വരെ ഉത്തരേന്ത്യയിലും കനത്ത മഴക്ക് സാധ്യതയെന്ന് ഐ.എം.ഡി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ വരും ആഴ്ചകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പി​ൻറെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 64.5 എം.​എം മു​ത​ൽ 204.4 എം.​എം വ​രെ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​തയാണ് പ്രവചിച്ചിരിക്കുന്നത്. ഇ​തേ തു​ട​ർ​ന്ന് വി​വി​ധ ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഓ​റ​ഞ്ച് അ​ല​ർ​ട്ട്

ജൂ​ലൈ 21 കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂ​ലൈ 22: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്

യെ​ല്ലോ അ​ല​ർ​ട്ട്

ജൂ​ലൈ 18: മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ്.

ജൂ​ലൈ 19: ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ്.

ജൂ​ലൈ 20: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്.

ജൂ​ലൈ 21: കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്.

ജൂ​ലൈ 22: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം.

അതേസമയം, വടക്കേ ഇന്ത്യയിലും കനത്ത മഴയ്ക്ക് സാധ്യതയണ് പ്രവചിച്ചിരിക്കുന്നത്. ജൂലായ് 18 മുതൽ 21 വരെയാണ് മഴ സാധ്യത. കൂടാതെ പടിഞ്ഞാറൻ തീരത്ത് ജൂലായ് 23 വരെ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും ഐ.എം.ഡി. അറിയിച്ചു. ഉത്തർ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞതു മുതൽ അതിതീവ്രതയുള്ളതയുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

ജൂലായ് 18 മുതൽ 21 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖല( ജമ്മു, കശ്മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്)യിലും വടക്കുപടിഞ്ഞാറൻ ഇന്ത്യ(പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, യു.പി., വടക്കൻ മധ്യപ്രദേശ്) എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അതിനു ശേഷം മേഖലയിൽ മഴയുടെ ശക്തി കുറയും.

ജൂലായ് 18, 19 തീയതികളിൽ ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 19-ന് ഉത്തർ പ്രദേശിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തും ഒറ്റപ്പെട്ട കനത്തമഴ പെയ്യാനിടയുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രത കുറഞ്ഞതു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്തും സമീപ പ്രദേശങ്ങളിലും അടുത്ത 5-6 ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു.