നിപ്പ പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കും’ഐ.എം.എ.
സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പയുടെ രണ്ടാം വരവ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ഐ.എം.എ ഏറ്റെടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഘുലേഖകളും പ്രധിരോധ പ്രവർത്തനവും ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറും ഐ.എം.എ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ചെയർമാനുമായ ഡോ.ബി.പദ്മകുമാർ തയ്യാറാക്കിയ ”നിപ്പ പ്രതിരോധം” കൈപുസ്തകം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു […]