നിപ്പ പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കും’ഐ.എം.എ.

നിപ്പ പ്രതിരോധ പ്രവർത്തനം ഏറ്റെടുക്കും’ഐ.എം.എ.

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ്പയുടെ രണ്ടാം വരവ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ഐ.എം.എ ഏറ്റെടുക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഘുലേഖകളും പ്രധിരോധ പ്രവർത്തനവും ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറും ഐ.എം.എ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ചെയർമാനുമായ ഡോ.ബി.പദ്മകുമാർ തയ്യാറാക്കിയ ”നിപ്പ പ്രതിരോധം” കൈപുസ്തകം ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.ടി.കെ.താഹ ‘ഡോ.മദന മോഹനൻ നായർ, ഡോ.ഹരീ പ്രസാദ്, ഡോ.സഫ്ദർ മുഹമ്മദ്, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ സെക്രട്ടറി കെ.നാസർ എന്നിവർ പങ്കെടുത്തു.