നിപ: ഏഴുപേരുടെ കൂടി സാമ്പിളുകൾ പുനെയിലേക്ക്; സമ്പർക്കപട്ടിക ഇനിയും ഉയർന്നേക്കാം; രോ​ഗം ബാധിച്ച ആരോ​ഗ്യ പ്രവർത്തകരുടെ നില ​ഗുരുതരമല്ല- ആരോ​ഗ്യമന്ത്രി വീണ ജോർജ്

നിപ: ഏഴുപേരുടെ കൂടി സാമ്പിളുകൾ പുനെയിലേക്ക്; സമ്പർക്കപട്ടിക ഇനിയും ഉയർന്നേക്കാം; രോ​ഗം ബാധിച്ച ആരോ​ഗ്യ പ്രവർത്തകരുടെ നില ​ഗുരുതരമല്ല- ആരോ​ഗ്യമന്ത്രി വീണ ജോർജ്

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ഹൈറിസ്ക് വിഭാ​ഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടിക ഇനിയും ഉയർന്നേക്കാം.

സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോ​ഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ​ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു. നിപ ചികിൽസയിലും പ്രതിരോധത്തിലും ആരോ​ഗ്യ പ്രവർത്തകർക്ക് പരിശീലനം ഇന്ന് മുതൽ തുടങ്ങും.

നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ല. ആശുപത്രിയിലേക്ക് കൂടുതൽ ആരോ​ഗ്യ പ്രവർത്തകരെ ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് പറഞ്ഞു.

അതേസമയം, കുട്ടിയുടെ വീടിന് പരിസരത്ത് മാവൂർ പോലീസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. കടകൾ തുറക്കേണ്ടതില്ലെന്നാണ് നിർദേശം. ഇന്നലെ അടച്ച റോഡുകൾക്ക് പുറമെ ഇന്ന് കൂടുതൽ റോഡുകൾ കൂടി അടക്കും. എന്നാൽ അവശ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ ഏർപ്പെടുത്തുന്നുണ്ട്.