‘ആ​ർ​.എ​സ്.പി യു​ഡി​എ​ഫി​ന്‍റെ അവിഭാ​ജ്യ ഘ​ട​കം; ഗൗ​ര​വ​ക​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ചിട്ടുണ്ട്, അതിന് ഹ്ര​സ്വ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും’; വി.​ഡി. സ​തീ​ശ​ൻ

‘ആ​ർ​.എ​സ്.പി യു​ഡി​എ​ഫി​ന്‍റെ അവിഭാ​ജ്യ ഘ​ട​കം; ഗൗ​ര​വ​ക​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ചിട്ടുണ്ട്, അതിന് ഹ്ര​സ്വ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും’; വി.​ഡി. സ​തീ​ശ​ൻ

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: ആ​ർ​.എ​സ്.പി യു​ഡി​എ​ഫി​ന്‍റെ അവിഭാ​ജ്യ ഘ​ട​ക​മെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഗൗ​ര​വ​ക​ര​മാ​യ ചി​ല വി​ഷ​യ​ങ്ങ​ള്‍ ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ചിട്ടുണ്ടെന്നും,​ അ​തി​ന് ഹ്ര​സ്വ​വും ദീ​ര്‍​ഘ​വു​മാ​യ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ച​ര്‍​ച്ച​യി​ല്‍ പൂ​ര്‍​ണ സം​തൃ​പ്തി​യെ​ന്ന് ആ​ർ​.എ​സ്.പി​യും പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫ് ഒ​ന്നി​ച്ച് മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ആ​ർ​.എ​സ്.പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച തു​ട​രു​മെ​ന്നും സ​തീ​ശ​ൻ കൂട്ടിച്ചേർത്തു. ആ​ർ​.എ​സ്.പി ഉ​ന്ന​യി​ച്ച പ​രാ​തി​ക​ളി​ല്‍ ‌ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. അ​ത്ത​ര​ക്കാ​ര്‍ ഇ​നി​യു​ള്ള പു​നഃ​സം​ഘ​ട​ന​യി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.