കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ
ഒറ്റപ്പാലം: സംസ്ഥാനത്ത് വീണ്ടും കൂടത്തായി മോഡൽ കൊലപാതക ശ്രമം. ഭക്ഷണത്തിൽ പലപ്പോഴായി വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലക്ക് (33) അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ഭർത്താവിന്റെ മുത്തശ്ശിയെ വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലും ഫസീലക്കെതിരെ ഒറ്റപ്പാലം കോടതിയിൽ വിചാരണ തുടരുകയാണ്. 59കാരനായ ഭർതൃപിതാവ് മുഹമ്മദിന് രണ്ട് വർഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈൽ എന്ന വിഷ പദാർഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 മുതൽ […]