നിയമസഭ കയ്യാങ്കളി കേസ്: ‘എം.എൽ.എമാർക്ക് തോക്കുണ്ടെങ്കിൽ വെടിവെക്കാനാകുമോ’ എന്ന് സുപ്രീംകോടതി, കെ.എം മാണി ‘അഴിമതിക്കാരനായ മന്ത്രി’ എന്ന പ്രയോഗവും തിരുത്തി സർക്കാർ
ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പൊതുമുതൽ നശിപ്പിച്ചതിന് പിന്നിൽ എന്ത് പൊതുതാൽപര്യമാണ്. എം.എൽ.എമാരുടെ കൈവശം തോക്കുണ്ടായിരുന്നുവെങ്കിൽ വെടിവെക്കാനാകുമോയെന്നും കോടതി ചോദിച്ചു. കൂടാതെ അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗവും സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെങ്കിലും ആരെങ്കിലും കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ് സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം.എൽ.എമാർ തന്നെ […]