കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിച്ചു നിന്നു; ആളപായമില്ല
സ്വന്തം ലേഖകൻ അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിച്ചു നിന്നു. അതിരമ്പുഴ കോട്ടമുറി ജംഗ്ഷനു സമീപം വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം പാറോലിക്കല്‍ – കോട്ടമുറി റോഡ് നിര്‍മിക്കുന്ന കരാറുകാരുടെ വാഹനം നിയന്ത്രണംവിട്ടു വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി പോര്‍ച്ചിലും മുറ്റത്തും കിടന്ന കാറുകളില്‍ ഇടിച്ചുനിന്നു . പ്ലാമൂട്ടില്‍ ജോസഫ് ഇമ്മാനുവലിന്റെ വീടിന്റെ ഗേറ്റ് തകര്‍ത്താണ് വാഹനം കാറുകളില്‍ ഇടിച്ചു നിന്നത്. രണ്ടു കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ആളപായമില്ല.