ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞ് താമസിക്കുന്ന യുവതിക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു​മി​ച്ചു ജീ​വി​ച്ച​ശേ​ഷം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച യു​വാ​വ് പി​ടി​യി​ല്‍

Spread the love

സ്വന്തം ലേഖകൻ
പാ​ലാ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം ഒ​രു​മി​ച്ച്‌ ജീ​വി​ച്ച​ശേ​ഷം യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച യു​വാ​വ് പി​ടി​യി​ല്‍. അ​ക​ല​കു​ന്നം കാ​ഞ്ഞി​ര​മ​റ്റം പാ​റ​യി​ല്‍ ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് പാ​ലാ എ​സ്‌എ​ച്ച്‌ഒ കെ.​പി. തോം​സ​ണ്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

video
play-sharp-fill

2015 ല്‍ ​വി​വാ​ഹി​ത​യാ​യ പീ​രു​മേ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വു​മാ​യു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ മൂ​ലം പി​രി​ഞ്ഞ് താ​മ​സി​ക്ക​വേ പ്ര​തി​യാ​യ ഹ​രി​കൃ​ഷ്ണ​നു​മാ​യി അ​ടു​പ്പ​ത്തി​ലാ​കുക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാം എ​ന്ന ഉ​റ​പ്പി​ല്‍ 2018 മു​ത​ല്‍ യു​വ​തി ജെസിബി ഓ​പ്പ​റേ​റ്റ​റാ​യ പ്ര​തി​യോ​ടൊ​പ്പം താ​മ​സി​ക്ക​വേ ഗ​ര്‍​ഭി​ണി​യാ​യി.

ഇ​തി​നി​ടെ പ്ര​തി കൊ​ല്ല​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. തു​ട​ര്‍​ന്ന് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു എ​ന്നും യു​വ​തി​യോ​ട് പ​റ​ഞ്ഞു. 2022 ജ​നു​വ​രി​യി​ല്‍ യു​വ​തി ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി. തു​ട​ര്‍​ന്ന് പ്ര​തി യു​വ​തി​യെ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഉ​പ​ദ്ര​വം ആ​രം​ഭി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി​ഡ​ബ്ല്യു​സി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യും കു​ഞ്ഞും കു​റേ​ക്കാ​ലം വ​ണ്ട​ന്‍​പ​താ​ലു​ള്ള ആ​ശ്ര​മ​ത്തി​ല്‍ താ​മ​സി​ച്ചു.​തു​ട​ര്‍​ന്ന് അ​വി​ടെ നി​ന്നും പ്ര​തി യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു​കൊ​ള്ളാം എ​ന്ന ധാ​ര​ണ​യി​ല്‍ വീ​ണ്ടും സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. തു​ട​ര്‍​ന്നും പീ​ഡ​നം തു​ട​ര്‍​ന്ന​തി​നെ​തു​ട​ര്‍​ന്ന് യു​വ​തി പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജു ജോ​സി​ന് പ​രാ​തി​ന​ല്‍​കി. യു​വ​തി​യു​ടെ മൊ​ഴി വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​യാ​യ ഹ​രി​കൃ​ഷ്ണ​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പാ​ലാ എ​സ്‌എ​ച്ച്‌ഒ കെ.​പി. തോം​സ​ണ്‍, എ​സ്‌ഐ ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, എ​എ​സ്‌ഐ ബി​ജു കെ. ​തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഷെ​റി​ന്‍ സ്റ്റീ​ഫ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി. രഞ്ജി​ത്ത് ​എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.