അതിരമ്പുഴയിൽ മാനസിക വെല്ലുവിളി നേരിടുന്നയാളിന്റെ കാൽ സാമൂഹിക ദ്രോഹികൾ തല്ലിയൊടിച്ചു

Spread the love


സ്വന്തം ലേഖിക

കോട്ടയം :അതിരമ്പുഴയിൽ മാനസിക വെല്ലുവിളി നേരിടുന്ന മധ്യവയസ്‌ക്കന്റെ കാൽ സാമൂഹിക വിരുദ്ധർ തല്ലിയൊടിച്ചു.അതിരമ്പുഴ പഞ്ചായത്തിൽ എട്ടാം വാർഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് .

video
play-sharp-fill

കാലിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർഡ് മെമ്പർ ഫസീന സുധീർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു .
പ്രദേശത്ത് വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരാണ് ഇയാളുടെ കാൽ തല്ലിയൊടിച്ചതെന്നു സംശയമുള്ളതായി നാട്ടുകാരിൽ പലരും അഭിപ്രായപ്പെട്ടു