
സ്വന്തം ലേഖകൻ
കോട്ടയം: നാലു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നും ലഹരി വിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടി.
ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6.30നു ഷാലിമാര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ പരേഷിന്റെ ബാഗില്‍നിന്നും പോലീസ് നായ ഡോണ്‍ മണം പിടിച്ചു കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ട്രെയിനില്‍ കഞ്ചാവ് എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ വലവൂരിലുള്ള സ്വകാര്യ ഫാക്ടറിയില്‍ ജോലിക്ക് എത്തിയതായിരുന്നു പരേഷ്.
കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ എം.എച്ച്. അനുരാജ്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ സജിവ് ചന്ദ്രന്, എസ്ഐ ബിജോയി മാത്യു, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.



