കോട്ടയം കുറിച്ചിയില്‍ വീണ്ടും മൂര്‍ഖന്‍; മലകുന്നത്ത് കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയില്‍ കുടുങ്ങിയ മൂർഖനെ വരുതിയിലാക്കിയത് ഡോക്ടർ; ചൂട് വര്‍ദ്ധിക്കുന്നതോടെ മണ്ണിനടിയില്‍ ഇരിക്കുന്ന ഇഴജന്തുക്കള്‍ പുറത്തിറങ്ങും; ജാഗ്രത വേണമെന്നും ഡോക്ടർ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കുറിച്ചിയില്‍ വീണ്ടും മൂര്‍ഖന്‍. ചങ്ങനാശേരി മലകുന്നത്ത് കിണര്‍ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയില്‍ കുടുങ്ങിയ മൂർഖനെ വരുതിയിലാക്കിയത് ഡോക്ടർ. എട്ടടിയിലധികം നീളമുള്ള മൂര്‍ഖനാണ് കുടുങ്ങിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ വനം വകുപ്പിന്റെ സ്‌നേക് റസ്‌ക്യൂ സംഘത്തിലെ ഡോക്ടര്‍ ഡോക്ടര്‍ വിശാല്‍ സോണിയാണ് പാമ്പിലെ കുട്ടയിലാക്കിയത്. ചൂട് കൂടിയതോടെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പുകളുടെ ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പറയുന്നു. ഫെബ്രുവരി 11 വെള്ളിയാഴ്ച മലകുന്നത്ത് കിഴക്കേക്കുറ്റ് ശശികുമാറിന് വീട് പണിയുന്നതിന് സമീപം കുഴിച്ചുകൊണ്ടിരുന്ന കിണറ്റില്‍ നിന്ന് ലഭിച്ചത് എട്ടടിയിലധികം […]