തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗത സ്തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി
സ്വന്തം ലേഖകൻ
തൃശൂർ: പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
അടിയന്തിരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവീസ് നടത്തിയിട്ടുണ്ട്.
എറണാകുളത്ത് നിന്നും തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ ഗതാഗതമന്ത്രി നിർദ്ദേശം നൽകി.
Third Eye News Live
0