മതപരമായ ഉത്സവങ്ങള്‍ക്കും ചടങ്ങുകൾക്കും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള ആള്‍ക്കൂട്ടം ഉണ്ടാവുന്ന ചടങ്ങുകള്‍ക്കു പരമാവധി 1500 പേര്‍; വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം; റോഡുകളില്‍ പൊങ്കാല അനുവദിക്കുന്നതല്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്.
ഉത്സവങ്ങള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്ന ചടങ്ങുകള്‍ക്കുമാണ് ഇളവുകള്‍ ലഭിക്കുക. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാനാവും.
ഓരോ ഉത്സവത്തിനും പൊതുസ്ഥലത്തിന്റെ വിസ്തീര്‍ണ്ണമനുസരിച്ച് ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയ്ക്ക് ജില്ലാകളക്ടര്‍മാര്‍ ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് മുന്‍ വര്‍ഷത്തേപ്പോലെ റോഡുകളില്‍ പൊങ്കാല അനുവദിക്കില്ല.വീടുകളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുണം. റോഡുകളില്‍ പൊങ്കാല അനുവദിക്കുന്നതല്ല.